Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂർ സ്​റ്റേഡിയം...

തിരൂർ സ്​റ്റേഡിയം നവീകരണം: സർക്കാർ നിർദേശപ്രകാരം വിജിലൻസ് പരിശോധന

text_fields
bookmark_border
തിരൂർ: എം.എൽ.എയും നഗരസഭയും തമ്മിലുള്ള വടംവലിയെ തുടർന്ന് വിവാദകേന്ദ്രമായ താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിജിലൻസ് പരിശോധന. സർക്കാർ നിർദേശപ്രകാരം മലപ്പുറത്തുനിന്നുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ച നടന്ന പരിശോധന നാല് മണിക്കൂറോളം നീണ്ടു. മലപ്പുറം വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്ബാബുവി​െൻറ നേതൃത്വത്തിൽ വിജിലൻസ് ചീഫ് എൻജിനീയർ വിനോദ് കുമാറി​െൻറ സാന്നിധ്യത്തിലായിരുന്നു പരിശോധന. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, തിരൂർ നഗരസഭ അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ജില്ല പഞ്ചായത്ത് ഓവർസിയർ, സ്റ്റേഡിയം നവീകരണത്തിന് മേൽനോട്ടം വഹിച്ച സിൽക്ക് അധികൃതർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ ജയപ്രകാശ്, അലി സാബിർ എന്നിവരടങ്ങുന്നതായിരുന്നു വിജിലൻസ് സംഘം. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്, പുൽമൈതാനി, താൽക്കാലിക ഗാലറി എന്നിവ പൂർണമായും സംഘം അളന്ന് തിട്ടപ്പെടുത്തി. രാവിലെ പത്തരയോടെ തുടങ്ങിയ പരിശോധന ഉച്ചക്ക് രണ്ടര വരെ നീണ്ടു. പ്രാഥമിക പരിശോധനയാണ് നടന്നതെന്നും അന്വേഷണം തുടരുമെന്നും സി.ഐ സുരേഷ്ബാബു പറഞ്ഞു. നഗരസഭ യു.ഡി.എഫ് ഭരിക്കുന്ന വേളയിൽ സി. മമ്മുട്ടി എം.എൽ.എ അനുവദിച്ച അഞ്ച് കോടി ഉപയോഗിച്ചായിരുന്നു സ്റ്റേഡിയം നവീകരിച്ചത്. പിന്നീട് നഗരസഭയിൽ എൽ.ഡി.എഫ് ഭരണം വന്നതോടെ നഗരസഭയും എം.എൽ.എയും തമ്മിൽ വടംവലിയായി. അഴിമതി ചൂണ്ടിക്കാട്ടി നഗരസഭ സ്റ്റേഡിയം ഏറ്റെടുത്തിരുന്നില്ല. തുടർന്ന്, കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ സ്റ്റേഡിയം പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് നിർദേശിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ പരിശോധനക്ക് ശേഷം നഗരസഭ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതുൾെപ്പടെയുള്ള ഉപാധികളോടെയാണ് നഗരസഭ സ്റ്റേഡിയം ഏറ്റെടുത്തത്. ഇലവൻസ് ഫുട്ബാൾ മൈതാനിയും രണ്ടിടത്തായി താൽക്കാലിക ഇരുമ്പ് ഗാലറിയും നാലുവരി സിന്തറ്റിക് ട്രാക്കും ഫ്ലഡ്ലിറ്റ് സംവിധാനവുമാണ് എം.എൽ.എ അനുവദിച്ച തുകയുപയോഗിച്ച് സ്റ്റേഡിയത്തിൽ ഒരുക്കിയത്. നവീകരണത്തിൽ പോരായ്മകളുണ്ടെന്ന്, വിവാദത്തെ തുടർന്ന് നഗരസഭ നിയോഗിച്ച കായിക വിദഗ്ധരുടെ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. Tir w6 stadium: താഴെപ്പാലം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും പുൽമൈതാനിയും താൽക്കാലിക ഗാലറിയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story