Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:40 AM IST Updated On
date_range 23 Sept 2017 10:40 AM ISTസീസണിലെ ആദ്യ ടൂർണമെൻറിൽതന്നെ കപ്പടിച്ച് തിരൂർ സാറ്റ്
text_fieldsbookmark_border
സീസണിലെ ആദ്യ ടൂർണമെൻറിൽതന്നെ കപ്പടിച്ച് തിരൂർ സാറ്റ് തിരൂർ: പ്രഫഷനൽ ഫുട്ബാൾ രംഗത്തെ പുതിയ ഉദയമായ തിരൂർ സ്പോർട്സ് അക്കാദമിക്ക് (സാറ്റ് തിരൂർ) ഈ സീസണിലെ ആദ്യ ടൂർണമെൻറിൽതന്നെ കിരീടം. ഒഡിഷയിലെ ചത്തബേഡയിൽ നടന്ന എസ്.എസ്. സാഹ അഖിലേന്ത്യ ചാമ്പ്യൻസ് ഫുട്ബാൾ േട്രാഫിയാണ് നേടിയത്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ബർക്കാർ എഫ്.സി കട്ടക്കിനെ കീഴ്പ്പെടുത്തി. വിജയഗോൾ നേടിയ ഫസലുറഹ്മാൻ ടൂർണമെൻറിലെ മികച്ച കളിക്കാരനുമായി. മുൻകേരള പരിശീലകൻ പീതാംബരന് കീഴിലാണ് സാറ്റ് ബൂട്ടണിഞ്ഞത്. ഒക്ടോബറിൽ മുംബൈയിൽ നടക്കുന്ന ടൂർണമെൻറിലും പങ്കെടുക്കുന്നുണ്ട്. ടീം ശനിയാഴ്ച തിരൂരിൽ തിരിച്ചെത്തും. വൈകീട്ട് നാലിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗിൽ സെമിഫൈനൽ വരെ സാറ്റ് കളിച്ചിരുന്നു. Tir L1 football: എസ്.എസ്. സാഹ അഖിലേന്ത്യ ചാമ്പ്യൻസ് ഫുട്ബാൾ േട്രാഫി ജേതാക്കളായ തിരൂർ സാറ്റ് ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story