Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യലഹരിയിൽ അയൽവാസിയെ...

മദ്യലഹരിയിൽ അയൽവാസിയെ ഭീഷണിപ്പെടുത്തിയ രോഹിത്​ ബാൽ അറസ്​റ്റിൽ

text_fields
bookmark_border
ന്യൂഡൽഹി: മദ്യലഹരിയിൽ അയൽവാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രശസ്ത ഫാഷൻ ഡിസൈനർ രോഹിത് ബാലിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ താമസക്കാരനായ ഇഖ്ബാൽ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രോഹിത് ബാലിന് പുറമെ സുഹൃത്തുക്കളായ ലളിത് കുമാർ, രമേശ്, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. കാർ പാർക്കിങ്ങിനെ െചാല്ലിയുണ്ടായ തർക്കമാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുറച്ചുദിവസമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച രാവിലെ മദ്യലഹരിയിൽ സുഹൃത്തുക്കളുമായെത്തിയ രോഹിത് ബാൽ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story