Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:07 AM GMT Updated On
date_range 2017-09-23T10:37:44+05:30'സർ, ഞങ്ങൾക്കും വോട്ട് ചെയ്യണം'
text_fieldsമലപ്പുറം: ചക്രകസേരയിലാണ് ജീവിതമെങ്കിലും വോെട്ടടുപ്പിൽ പെങ്കടുക്കണമെന്നും അതിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം. പോളിങ് കേന്ദ്രങ്ങളിലെത്താൻ വീൽ ചെയറും തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് കയറാൻ റാമ്പും ഒരുക്കണമെന്നാണ് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങളുടെ ആവശ്യം. വെള്ളിയാഴ്ച രാവിലെ പത്തിന് കലക്ടറേറ്റിലെത്തിയവരാണ് മാനുഷിക പരിഗണന ഇക്കാര്യത്തിലുണ്ടാവണമെന്ന് അഭ്യർഥിച്ച് നിവേദനം നൽകിയത്. ഭിന്നശേഷിക്കാർക്ക് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിത്തം വർധിപ്പിക്കാൻ പോളിങ് ബൂത്തുകളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ 2016 മാർച്ച് 12ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പൂർണമായി നടപ്പിൽ വരുത്തിയിട്ടില്ല. ഏപ്രിൽ 12ന് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വീല്‍ചെയര്‍ സൗകര്യം ഇല്ലാത്തതിനാല്‍ പല ആളുകള്‍ക്കും അവരുടെ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ പ്രയാസം നേരിട്ട സാഹചര്യത്തിലാണ് പരാതി നല്‍കാന്‍ സംഘടന തീരുമാനിച്ചത്. മുസ്തഫ തോരപ്പ, മുജീബ് കല്ലൻ, നാദിര്‍ഷ, മൊയ്തീന്‍, ഉദയൻ, വളൻറിയര്‍മാരായ വിഷ്ണു, ഫാരിസ്, ഷമീർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Next Story