Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:47 AM IST Updated On
date_range 21 Sept 2017 10:47 AM ISTഫിഫ അണ്ടർ 17 വേൾഡ് കപ് ഫുട്ബാൾ: 'വൺ മില്ല്യൺ ഗോൾ' പ്രചാരണ പരിപാടി 27ന് തുടങ്ങും
text_fieldsbookmark_border
പാലക്കാട്: കൊച്ചി ഉൾപ്പെടെയുള്ള ആറ് നഗരങ്ങളിൽ ഫിഫ അണ്ടർ 17 വേൾഡ് കപ് ഫുട്ബാൾ മൽസരങ്ങൾ ഒക്ടോബർ ആറ് മുതൽ 28 വരെ നടക്കുന്നതിെൻറ ഭാഗമായി സെപ്റ്റംബർ 27ന് ജില്ലയിൽ വൺ മില്ല്യൺ ഗോൾ പ്രചാരണ പരിപാടി നടക്കും. വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെയുള്ള സമയത്ത് പഞ്ചായത്ത്, ബ്ലോക്ക് , നഗരസഭാതലത്തിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും സ്കൂൾ കോളജ് തലങ്ങളിലുമായി ഓരോ മിനിറ്റിലും നാല് ഗോൾ എന്ന കണക്കിൽ ഗോളിയില്ലാത്ത പോസ്റ്റിൽ ആർക്കും ഗോളടിക്കാവുന്ന പ്രചാരണ പരിപാടിയാണിത്. ഇത്തരത്തിൽ സംസ്ഥാനത്തിലെ വിവിധയിടങ്ങളിൽ 10 ലക്ഷം ഗോളുകൾ പിറന്നു വീഴും. പ്രചാരണം നടപ്പാക്കാൻ ജില്ല കലക്ടർ ചെയർമാനും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൺവീനറും സെക്രട്ടറി ജോയൻറ് കൺവീനറുമായി ജില്ലതല സമിതി രൂപവൽകരിച്ചിട്ടുണ്ട്. പഞ്ചായത്ത് -നഗരസഭ തലത്തിലും ഉടൻ സമിതി രൂപവത്കരിക്കും. പഞ്ചായത്തിൽ രണ്ട് മുതൽ നാല് വരെയും നഗരസഭകളിൽ പത്ത് വരെയും കേന്ദ്രങ്ങൾ ഇതിനായി സജ്ജമാക്കും. പഞ്ചായത്തുകളിലെ ഒരു സെൻററിൽ 2000 ഗോളും നഗരസഭയിലെ ഒരു സെൻററിൽ 10,000 ഗോളുമാണ് അടിക്കുക. ഒരാൾക്ക് ഒരു ഗോൾ അടിക്കാം. ജില്ലതലത്തിൽ ഒരു കോഒാഡിനേറ്ററെ തിരഞ്ഞെടുത്തിട്ടുണ്ട്. പഞ്ചായത്ത്തലത്തിലും കോഓഡിനേറ്റർമാരെ തെരഞ്ഞെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ അതത് കോഒാഡിനേറ്റർമാരുമായി ബന്ധപ്പെടണം. പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും പങ്കാളികളാവാം. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളനഹാളിൽ എം.പി. രാജേഷ് എം.പി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ഡി.എം. എസ്. വിജയൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് എ. സുമേഷ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എം.ആർ. രഞ്ജിത്ത്, യുവജനക്ഷേമ ബോർഡ് ജില്ല കോഒാഡിനേറ്റർ ടി.എൻ. ശശി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് ക്ലബുകളും രംഗത്ത് പാലക്കാട്: 'വൺ മില്യൺ ഗോൾ' പ്രചാരണ പരിപാടികൾ നെഹ്റു യുവ കേന്ദ്രയുടെ കീഴിലുള്ള യൂത്ത് ക്ലബുകളും ഏറ്റെടുക്കും. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചന യോഗം നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് കോഓഡിനേറ്റർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോഓഡിനേറ്റർ യു. ഗ്രീഷ്മ അധ്യക്ഷത വഹിച്ചു. കെ. രാഹുൽ, മുഹമ്മദ് സാലിഹ്, മുഹമ്മദ് സിയാദ്, കെ. നന്ദകുമാർ എന്നിവർ പങ്കെടുത്തു. തരൂരിൽ 2.49 കോടിയുടെ റോഡ് നവീകരണത്തിന് ഭരണാനുമതി പാലക്കാട്: തരൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 2.49 കോടിയുടെ ഭരണാനുമതിയായി. പൊതുമരാമത്ത് വകുപ്പ്- റോഡ്സ് ആൻഡ് ബ്രിഡ്ജസാണ് റോഡ് നവീകരിക്കുക. വടക്കഞ്ചേരി-പാടൂർ റോഡിന് 15 ലക്ഷം, കഴനി -പഴമ്പാലക്കോട് (15 ലക്ഷം), അത്തിപ്പൊറ്റ -- തോലന്നൂർ (10 ലക്ഷം), വടക്കേനട- പത്തനാപുരം (നാല് ലക്ഷം), വടക്കഞ്ചേരി ബസാർ റോഡ് (അഞ്ച് ലക്ഷം), വാഴക്കോട് - ആലത്തൂർ (10 ലക്ഷം), അനക്കപ്പാറ - മുടപ്പല്ലൂർ (10 ലക്ഷം), ഈരാറ്റുകുളം -വാണിയമ്പാറ (15 ലക്ഷം), കോട്ടായി - പെരിങ്ങോട്ടുകുറിശ്ശി (20 ലക്ഷം), കുഴൽമന്ദം - മങ്കര (15 ലക്ഷം), മേലാമുറി -പുതൂർ കോട്ടായി (അഞ്ച് ലക്ഷം), ഒറ്റർകാട് -നാരങ്ങാപറമ്പ് (രണ്ട് ലക്ഷം), പാമ്പാടി പെരിങ്ങോട്ടുകുറിശ്ശി (അഞ്ച് ലക്ഷം), തരൂർ പള്ളി -കുട്ടൻകോട് നൊച്ചൂർ (10 ലക്ഷം), തിരുവില്വാമല - പെരിങ്ങോട്ടുകുറിശ്ശി (രണ്ട് ലക്ഷം), പറളി കോസ്വെ റോഡ് (അഞ്ച് ലക്ഷം), അത്തിപ്പൊറ്റ - തോലന്നൂർ (25 ലക്ഷം), വടക്കഞ്ചേരി- പാടൂർ (25 ലക്ഷം), പാമ്പാടി - പെരിങ്ങോട്ടുകുറിശ്ശി (15 ലക്ഷം), തച്ചനടി -പ്ലാഴി (36 ലക്ഷം) എന്നിങ്ങനെയാണ് ഭരണാനുമതിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story