Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങരയിൽ വോട്ടു...

വേങ്ങരയിൽ വോട്ടു കൂടും, ഭരണ വിലയിരുത്തലാവില്ല ^കാനം

text_fields
bookmark_border
വേങ്ങരയിൽ വോട്ടു കൂടും, ഭരണ വിലയിരുത്തലാവില്ല -കാനം മലപ്പുറം: വേങ്ങരയിൽ ഭരണനേട്ടം പ്രതിഫലിക്കുമെന്നും ഇടതു സ്ഥാനാർഥിക്ക് വോട്ടു കൂടുമെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.െഎ സംസ്ഥാന സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അതേസമയം വേങ്ങര ഫലം എൽ.ഡി.എഫ് സർക്കാറി​െൻറ വിലയിരുത്തലാണെന്ന് പറയാനാവില്ല. തോമസ് ചാണ്ടി അന്വേഷണത്തിൽ തെറ്റുകാരനെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാവും. ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്ന് കാനം പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമോയെന്ന ചോദ്യത്തിന് സി.പി.എം ആണ് തീരുമാനിക്കേണ്ടതെന്നും അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും കാനം പറഞ്ഞു. ജയരാജനെ കുറ്റവിമുക്തനാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആേരാപണത്തെകുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവി​െൻറ കടമ നിർവഹിക്കുന്നില്ലെന്ന ആക്ഷേപം മറികടക്കാനുള്ള ശ്രമമാണെന്ന് കാനം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story