Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:42 AM IST Updated On
date_range 21 Sept 2017 10:42 AM ISTഖാദറിെൻറ കൈവശം 7,500 രൂപ, ബഷീറിെൻറ കൈയിൽ 2,500
text_fieldsbookmark_border
മലപ്പുറം: വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിെൻറ കൈവശം 7,500 രൂപ മാത്രം. എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീറിെൻറ കൈവശം 2,500 രൂപയും. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരമാണിത്. ഖാദറിന് ബാങ്കിലും മറ്റുമായി 2,72,929 രൂപയുടെ നിക്ഷേപമുണ്ട്. 27 ലക്ഷം വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഇതിൽ എട്ടു ലക്ഷത്തിെൻറ സ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. 2,27,000 രൂപയുടെ കടവുമുണ്ട്. ഖാദറിെൻറ ഭാര്യയുടെ കൈവശം നിലവിലുള്ളത് 4,000 രൂപമാത്രം. കാറും 360 ഗ്രാം സ്വർണാഭരണവുമടക്കം 39.4 ലക്ഷത്തിെൻറ നിക്ഷേപമുണ്ട്. 47 ലക്ഷം വിലമതിപ്പുള്ള ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഭാര്യക്ക് നാലര ലക്ഷം കടമുണ്ട്. ബഷീറിന് 6.4 ലക്ഷത്തിെൻറ നിക്ഷേപവും 19.5 ലക്ഷം വിലമതിപ്പുള്ള ഭൂമിയും കെട്ടിടങ്ങളുമുണ്ട്. കോളജ് അധ്യാപികയായ ഭാര്യയുടെ കൈവശം 2,000 രൂപയും കാറും സ്വർണാഭരണങ്ങളുമടക്കം 25.8 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ഭാര്യക്കുള്ളത് 20 പവൻ സ്വർണാഭരണം. കാറിന് ലോൺ വകയിൽ ഭാര്യക്ക് രണ്ട് ലക്ഷം രൂപ കടമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story