Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:42 AM IST Updated On
date_range 21 Sept 2017 10:42 AM ISTമങ്കട ഗവ. കോളജ്: വിദ്യാർഥികളുടെ പ്രതിേഷധ തെരുവ് ക്ലാസ്
text_fieldsbookmark_border
കൊളത്തൂർ: മങ്കട ഗവ. കോളജിെൻറ അനിശ്ചിതാവസ്ഥക്കെതിരെ വിദ്യാർഥികൾ പഠിപ്പ് മുടക്കി അനിശ്ചിതകാല തെരുവ് ക്ലാസ് തുടങ്ങി. എം.എസ്.എഫ്, കെ.എസ്.യു എന്നിവയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. യു.ഡി.എഫ് സർക്കാർ അനുവദിച്ച കോളജിനോട് എൽ.ഡി.എഫ് സർക്കാർ അവഗണന കാണിക്കുന്നെന്ന് ആരോപിച്ചാണ് സമരം. നിർത്തിവെച്ച കോളജ് കെട്ടിടം പണി ഉടൻ പുനരാരംഭിക്കുക, കരാറുകാരന് ഫണ്ട് നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം. ബുധനാഴ്ച രാവിലെ ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികൾ കൊളത്തൂരിൽ പ്രതിഷേധ റാലി നടത്തി. തുടർന്ന് സ്റ്റേഷൻ പടിയിലെ കോളജ് പരിസരത്ത് തെരുവുക്ലാസ് തുടങ്ങി. കൊളത്തൂരിലെ ജവാഹിറുൽ ഉലൂം മദ്റസയിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലെ താൽക്കാലിക ഷെഡിലും ഉള്ള പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് 700ഓളം വിദ്യാർഥികൾ പഠിക്കുന്നത്. സ്ഥിരം കെട്ടിട നിർമാണം പണം ലഭിക്കാത്തതിനാൽ നിർത്തിവെച്ചിരുന്നു. കെട്ടിടം ഒഴിയാൻ മദ്റസ കമ്മിറ്റിയും ആവശ്യപ്പെട്ടതോടെയാണ് പഠനം അനിശ്ചിതത്വത്തിലായത്. സ്വന്തം കെട്ടിടം ലഭിക്കുന്നതുവരെ തെരുവിനെ ക്ലാസാക്കാനാണ് കുട്ടികളുടെ തീരുമാനം. സ്വന്തമായി സ്ഥലവും നിർമാണത്തിന് അഞ്ച് കോടി രൂപയും അനുവദിച്ചിട്ടും കെട്ടിടം യാഥാർഥ്യമാക്കാത്തത് സർക്കാറിെൻറ ചിറ്റമ്മനയം മൂലമാണെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ് തെരുവ് ക്ലാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ആദിൽ അധ്യാപകനായി. പി.എ. അലി കൊളത്തൂർ സമരപ്രഖ്യാപനം നടത്തി. പ്രതിഷേധ റാലിക്ക് മുബഷിർ, ദിൽഷാദ്, ബിൻഷാദ്, ഹസീബ്, ബാസിം, ഷമീം, അൻഷിഫ്, അശ്മൽ, ജൗഹറ, അമൃത എന്നിവർ നേതൃത്വം നൽകി photo kolathur college strike മങ്കട ഗവ. കോളജിെൻറ സ്തംഭനാവസ്ഥക്കെതിരെ വിദ്യാർഥികളുടെ അനിശ്ചിതകാല തെരുവ് ക്ലാസ് തുടങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story