Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടത്തോളം ഉയരത്തിൽ ജലപ്രവാഹം; അമ്പരന്ന് നാട്ടുകാർ
text_fieldsbookmark_border
തിരൂർ: നിമിഷ നേരം കൊണ്ടായിരുന്നു എല്ലാം. ചെറുതായി തുടങ്ങിയ ജല ചോർച്ച മൂന്നു നില കെട്ടിടത്തോളം ഉയരത്തിലെത്തുന്ന ജലപ്രവാഹമായി മാറിയത് നൊടിയിടയിൽ. ആദ്യം അന്ധാളിച്ച നാട്ടുകാർ തൊട്ടടുത്ത നിമിഷം ജാഗ്രത പാലിച്ചതിനാൽ അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു. തിരുനാവായ ഗാന്ധി സ്തൂപത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പമ്പിങ് ലൈൻ പൊട്ടിയതിനെ തുടർന്നാണ് സംഭവം. വൈകീട്ട് നാലരയോടെയാണ് തിരുനാവായയിൽ നിന്നുള്ള പമ്പിങ് ലൈനിൽ പൊട്ടലുണ്ടായത്. പത്ത് മിനിറ്റോളം വൻ ജലപ്രവാഹമായിരുന്നു. ശക്തിയിൽ ഉയർന്നു പൊങ്ങിയ വെള്ളം സമീപത്തെ കെട്ടിടത്തിെൻറയത്ര ഉയരത്തിലെത്തി. വാഹനങ്ങളോ യാത്രക്കാരോ അകപ്പെടാതിരുന്നതിനാൽ അപകടം ഒഴിവായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പമ്പിങ് നിർത്തിയതോടെയാണ് ജലപ്രവാഹം ശമിച്ചത്. തിരുനാവായ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. ഒരാഴ്ച മുമ്പ് താഴത്തറയിലും പട്ടർനടക്കാവ് ഇറക്കത്തിലും പൈപ്പ് പൊട്ടി ഏറെ വെള്ളം പാഴായിരുന്നു. വ്യാഴാഴ്ച അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. photo: tir mw10 തിരുനാവായ ഗാന്ധി സ്തൂപത്തിന് സമീപം പൈപ്പ് പൊട്ടി പ്രവഹിക്കുന്ന വെള്ളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story