Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:11 AM GMT Updated On
date_range 21 Sep 2017 5:11 AM GMTരുചിക്കൂട്ടുകളൊരുക്കി വീട്ടമ്മമാർ
text_fieldsbookmark_border
കോട്ടക്കൽ: ഒന്നും, രണ്ടുമല്ല എഴുപത്തിയാറിനം മധുര പലഹാരങ്ങൾ, രുചി നോക്കി അവശരായി വിധികർത്താക്കൾ. പോഷകാഹാര വാരാചരണത്തിെൻറ ഭാഗമായി കോട്ടക്കൽ സി.എച്ച് ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. നഗരസഭയുടെ കീഴിലെ 36 അംഗൻവാടികളിൽ നിന്നുമുള്ള രക്ഷിതാക്കളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കുരുന്നുകൾക്ക് നൽകുന്ന അമൃതം പൊടികൊണ്ട് പുട്ട്, അട തുടങ്ങിയ പലഹാരങ്ങളാണ് മേശയിൽ ഇടം പിടിച്ചത്. കെ. സലീന, സുഹ്റാബി എന്നിവരാണ് വിജയികൾ. നഗരസഭ സ്ഥിരം കമ്മിറ്റി അധ്യക്ഷ ടി.വി. സുലൈഖാബി, ടി.പി. സുെബെർ, രാജസുലോചന എന്നിവർ പങ്കെടുത്തു. സൂപ്പർവൈസർ എം. ബിന്ദു, നിഹാദ, രജിത്ത്, സുനിത, തങ്കമണി എന്നിവർ നേതൃത്വം നൽകി. പടം / കോട്ടക്കലിൽ നടന്ന പോഷകാഹാര മത്സരത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story