Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:11 AM GMT Updated On
date_range 2017-09-21T10:41:59+05:30ഗോകുലത്തിലൂടെ ഐ ലീഗ് മലപ്പുറത്ത്
text_fieldsമലപ്പുറം: ജില്ലയിലെ ഫുട്ബാൾ പ്രേമികളുടെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. ദേശീയ ഫുട്ബാൾ ലീഗായ ഐ ലീഗിെൻറ ഈ സീസണിൽ മലപ്പുറം ആസ്ഥാനമായ ഗോകുലം എഫ്.സി അരങ്ങേറ്റം കുറിക്കും. ഈ വർഷം ആദ്യം നിലവിൽവന്ന ടീം ഇതിനകംതന്നെ കാൽപന്ത് കളിക്കമ്പക്കാരുടെ മനസ്സിൽ കയറിക്കൂടിയതിന് പിന്നാലെയാണ് ഐ ലീഗ് പ്രവേശനം. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി, ഐസോൾ എഫ്.സി, ഷില്ലോങ് ലജോങ് തുടങ്ങിയ കരുത്തരുടെ നിരയിലേക്കാണ് ഗോകുലവും കാലെടുത്തുവെക്കുന്നത്. ഗോകുലത്തിെൻറ സാന്നിധ്യം കൂടുതൽ മലയാളി താരങ്ങൾക്ക് ദേശീയതലത്തിൽ അവസരം ലഭിക്കാനും അവസരമൊരുക്കും. നിലവിൽ ഉസ്മാൻ ആഷിഖ്, ഉമേഷ് പേരാമ്പ്ര, ഇർഷാദ്, നാസർ, ബിജേഷ് ബാലൻ, ഷിഹാദ് നെല്ലിപ്പറമ്പൻ തുടങ്ങിയ പ്രമുഖ താരങ്ങളെ ഗോകുലം ടീമിലെടുത്തിട്ടുണ്ട്. ഐ ലീഗിനുള്ള ഒരുക്കങ്ങൾ നേരേത്ത തുടങ്ങിയിരുന്നു ഗോകുലം. ബിനോ ജോർജ് പരിശീലകനും കെ. ഷാജിറുദ്ദീൻ സഹപരിശീലകനുമായ ടീം സീസണിലെ ആദ്യ ടൂർണമെൻറായ ഏവ്സ് കപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫൈനലിൽ ഡെംപോ എഫ്.സിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്. മലപ്പുറം ഹോംഗ്രൗണ്ടായ ഒരു ടീം ഐ ലീഗ് കളിക്കുന്നുവെന്ന ചരിത്രനിമിഷത്തിന് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. ഉറപ്പില്ലാതെ പയ്യനാട് മലപ്പുറം: ഗോകുലം എഫ്.സി ഐ ലീഗിൽ കളിക്കുമെന്ന് ഉറപ്പായെങ്കിലും ഹോംഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമോയെന്ന കാര്യത്തിൽ അവ്യക്തത ബാക്കി. പയ്യനാട്ട് സ്ഥിരം ഫ്ലഡ്ലിറ്റ് ഇല്ലാത്തതാണ് പ്രശ്നം. സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലൈറ്റ് സ്ഥാപിച്ചില്ലെങ്കിൽ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ടിവരും. ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫി യോഗ്യതമത്സരങ്ങൾക്കും വിജയകരമായി ആതിഥ്യമരുളിയ ശേഷം പയ്യനാട് സ്റ്റേഡിയം ആളൊഴിഞ്ഞ് കിടക്കുകയാണ്. ഗോകുലം പേര് മാറ്റുന്നു മലപ്പുറം: ക്ലബിെൻറ പേര് മാറ്റാൻ ഗോകുലം എഫ്.സി മാനേജ്മെൻറിെൻറ തീരുമാനം. മലബാറിെൻറ തനിമ കാത്തുസൂക്ഷിക്കുന്ന പേരാണ് ആലോചിക്കുന്നത്. ഇതിനായി മത്സരവും നടത്തുന്നുണ്ട്. മികച്ച പേര് നിർദേശിക്കുന്നവർക്ക് സമ്മാനം നൽകും.
Next Story