Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹാദിയ കേസ്​:...

ഹാദിയ കേസ്​: എസ്​.​െഎ.ഒ ദേശീയ മനുഷ്യാവകാശ കമീഷ​െൻറ ഇടപെടൽ തേടി

text_fields
bookmark_border
ഹാദിയ കേസ്: എസ്.െഎ.ഒ ദേശീയ മനുഷ്യാവകാശ കമീഷ​െൻറ ഇടപെടൽ തേടി ന്യൂഡൽഹി: ഹാദിയ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡൻറ് ഇസ്ലാമിക് ഒാർഗനൈേസഷൻ (എസ്.െഎ.ഒ) ദേശീയ പ്രസിഡൻറ് നഹാസ് മാള ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ എച്ച്.എൽ. ദത്തുവിന് കത്തയച്ചു. പൊലീസ് സംരക്ഷണത്തിൽ കഴിയുേമ്പാഴും ഹാദിയ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാവുന്നതായി കാവൽ െപാലീസുകാരെയും അയൽവാസികളെയും ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. അവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ന്യൂനപക്ഷ കമീഷൻ തുടങ്ങി വിവിധ സർക്കാർ ഏജൻസികൾക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിലാണ് ദേശീയ മനുഷ്യാവകാശ കമീഷ​െൻറ അടിയന്തര ഇടപെടൽ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story