Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുരുദാസ്പുർ ഉപതെരഞ്ഞെടുപ്പ്; സുനിൽ ജാഖർ കോൺഗ്രസ് സ്ഥാനാർഥി
text_fieldsbookmark_border
ഗുരുദാസ്പുർ ഉപതെരഞ്ഞെടുപ്പ്; സുനിൽ ജാഖർ കോൺഗ്രസ് സ്ഥാനാർഥി ന്യൂഡൽഹി: പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സുനിൽ ജാഖറിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ജാഖറിെൻറ സ്ഥാനാർഥിത്വത്തിന് പ്രസിഡൻറ് സോണിയ ഗാന്ധി അംഗീകാരം നൽകിയതായി എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി അറിയിച്ചു. പഞ്ചാബ് പി.സി.സി പ്രസിഡൻറാണ് ജാഖർ. ഒക്ടോബർ 11നാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയിൽനിന്നുള്ള എം.പി വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇൗ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണത്തിലെത്തിയെങ്കിലും ജാഖർ പരാജയപ്പെട്ടിരുന്നു. പാർട്ടിക്കുള്ളിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ വിജയസാധ്യത പരിഗണിച്ച് പൊതുവേ സ്വീകാര്യനായ ജാഖറിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story