Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ആശുപത്രിയിൽ...

ജില്ല ആശുപത്രിയിൽ വാഹനങ്ങൾക്ക് നിയന്ത്രണം; പാർക്കിങ്​ ഗ്രൗണ്ടായി കോർട്ട് റോഡ്

text_fields
bookmark_border
പാലക്കാട്: ജില്ല ആശുപത്രിയിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പാലക്കാട് കോർട്ട് റോഡ് പാർക്കിങ് ഗ്രൗണ്ടായി. വാഹനങ്ങൾ റോഡിലും ആശുപത്രി പ്രവേശന കവാടത്തി‍​െൻറ രണ്ടറ്റത്തും പാർക്ക് ചെയ്യുന്നതാണ് ഗതാഗതകുരുക്ക് ഉണ്ടാക്കുന്നത്. ഇതോടെ രോഗികളും വലഞ്ഞു. ആശുപത്രിയിലേക്ക് വരുന്ന വണ്ടികളെല്ലാം ബ്ലോക്കിൽ കുടുങ്ങുകയാണ്. അത്യാഹിത വിഭാഗം മോർച്ചറി റോഡിലുള്ള സൈക്യാട്രി വാർഡിലേക്ക് മാറ്റിയതോടെ ഇവിടെ വാഹന പാർക്കിങ് പൂർണമായും നിരോധിച്ചു. ഇതോടെയാണ് പാർക്കിങിന് റോഡിലേക്ക് മാറ്റിയത്. േട്രാമ കെയർ നിർമാണം പൂർത്തിയാകുന്നതുവരെ ആശുപത്രിയിലെത്തുന്ന വാഹനങ്ങൾക്ക് കോട്ടമൈതാനത്ത് പാർക്കിങ് സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ നഗരസഭ ചെയർപഴ്സന് അപേക്ഷ നൽകിയിരുന്നു. അത്യാഹിത വിഭാഗം മാറ്റുേമ്പാൾ ആശുപത്രിയിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കേണ്ടിവരുന്നത് നേരത്തെ അറിഞ്ഞിട്ടും ആവശ്യമാ‍യ നടപടി സ്വീകരിക്കാഞ്ഞതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. pl4 ജില്ല ആശുപത്രിക്ക് മുന്നിലെ പാർക്കിങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story