Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:09 AM GMT Updated On
date_range 20 Sep 2017 5:09 AM GMTവളപുരത്ത് വീടുകൾക്ക് മുന്നിലെ മൺതിട്ട അടർന്നു വീണു
text_fieldsbookmark_border
പുലാമന്തോൾ: ശക്തമായ മഴയെത്തുടർന്ന് വളപുരത്ത് രണ്ടുവീടുകൾക്ക് മുന്നിലേക്ക് മൺതിട്ട ഇടിഞ്ഞുവീണു. കൊരക്കാക്കോട്ടിൽ ഖദീജ, കൊരക്കാക്കോട്ടിൽ കുഞ്ഞിമുഹമ്മദ് എന്നിവരുടെ വീടുകൾക്ക് മുന്നിലേക്കാണ് മൺതിട്ട ഇടിഞ്ഞു വീണത്. വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. മൺതിട്ട ഇടിഞ്ഞുവീണതോടെ മുറ്റത്തേക്കും വീടുകളുടെ മറ്റുഭാഗങ്ങളിലേക്കും പതിച്ച ലോഡ് കണക്കിനു മണ്ണും കല്ലും എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ പ്രയാസമനുഭവിക്കുകയാണ് വീട്ടുകാർ. വീടിനു സമീപത്തേക്ക് വീണ കല്ലും മണ്ണും നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. വളപുരത്ത് വീടുകൾക്ക് മുന്നിൽ മൺതിട്ട അടർന്നുവീണ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story