Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 10:42 AM IST Updated On
date_range 19 Sept 2017 10:42 AM ISTപൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാർഥി തർക്കം; ആർ.ഡി.ഒ ചർച്ച നടത്തി
text_fieldsbookmark_border
പൊന്നാനി: എം.ഇ.എസ് കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായി തിരൂർ ആർ.ഡി.ഒ ടി.വി. സുഭാഷിെൻറ നേതൃത്വത്തിൽ ചർച്ച നടത്തി. സസ്പെൻഡ് ചെയ്ത 15 വിദ്യാർഥികളിൽനിന്ന് 10,000 രൂപ വീതം പിഴ ഈടാക്കുകയും ഇവരും രക്ഷിതാക്കളും മാപ്പെഴുതി നൽകുകയും ചെയ്താൽ ക്ലാസിൽ കയറാൻ അനുവാദം നൽകാമെന്ന് ആർ.ഡി.ഒ പറഞ്ഞതായി കോളജ് അധികൃതർ അറിയിച്ചു. 15 വിദ്യാർഥികളിൽ രണ്ടുപേർ നേരത്തേതന്നെ പിഴ അടച്ചിരുന്നു. പുറത്താക്കിയ 11 വിദ്യാർഥികളുടെ കാര്യം കോളജിെൻറ അച്ചടക്ക സമിതിക്ക് വിടാനും യോഗം തീരുമാനിച്ചു. സെപ്റ്റംബർ 25-നകം അച്ചടക്ക സമിതി ഹിയറിങ് പൂർത്തിയാക്കി രക്ഷിതാക്കളെയും വിദ്യാർഥികളെയും കോളജ് മാനേജ്മെൻറിനെയും യൂനിവേഴ്സിറ്റിയെയും ബോധ്യപ്പെടുത്തി അച്ചടക്ക നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി. ആർ.ഡി.ഒയുടെ തീരുമാനത്തോട് മാനേജ്മെൻറ് പ്രതിനിധികൾ യോജിച്ചു. ചർച്ചയിൽ പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ്, കോളജ് സെക്രട്ടറി ഒ.സി. സലാഹുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ, തഹസിൽദാർ ജി. നിർമൽകുമാർ, മാനേജ്മെൻറ് പ്രതിനിധികളായ അബ്ദുറഷീദ്, അഡ്വ. സക്കീർ ഹുസൈൻ, വിദ്യാർഥി പ്രതിനിധികളായ ഹാരിസ്, മുഹമ്മദ് റാഫി, ജാബിർ എന്നിവർ പങ്കെടുത്തു. എം.ഇ.എസ് മാനേജ്മെൻറും എസ്.എഫ്.ഐയും ജനങ്ങളെ വിഡ്ഢികളാക്കി -ഫ്രറ്റേണിറ്റി പൊന്നാനി: എം.ഇ.എസ് കോളജിൽ അക്രമികളായ എസ്.എഫ്.ഐ പ്രവർത്തകരെ സംരക്ഷിച്ച മാനേജ്മെൻറും കാമ്പസിനകത്ത് രാഷ്‌ട്രീയം ഇല്ലാതാക്കാൻ കൂട്ടുനിന്ന എസ്.എഫ്.ഐയും പൊന്നാനിയുടെ പൗര സമൂഹത്തെയും വിദ്യാർഥികളെയും വഞ്ചിക്കുകയും വിഡ്ഢികളാക്കുകയുമാണ് ചെയ്‌തതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് പൊന്നാനി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരൂരിൽ വെച്ച് ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മാനേജ്മെൻറും എസ്.എഫ്.ഐയും ആസൂത്രിതമായ ഒത്തുതീർപ്പ് നാടകമാണ് നടത്തിയതെന്നും അക്രമികളെ സംരക്ഷിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം കൺവീനർ ഖലീലുറഹ്‌മാൻ, എം.ഇ.എസ് യൂനിറ്റ് പ്രസിഡൻറ് വി.എം. ജാബിർ, വി.വി. മുഫീദ, നൂറ അബ്ദുൽ ഹകീം, എം.എം. സാലിഹ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story