Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:13 AM GMT Updated On
date_range 2017-09-18T10:43:31+05:30കാലവർഷം: അടിയന്തര സഹായം നൽകണം
text_fieldsമണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിൽ കനത്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ സന്ദർശിച്ചു. അട്ടപ്പാടി ചുരത്തിലെ ഗതാഗതം പുനഃസ്ഥാപിക്കാനും നാശനഷ്ടങ്ങളുണ്ടായവർക്ക് അടിയന്തര സഹായം അനുവദിക്കണമെന്നും മന്ത്രിയോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടതായും അടിയന്തര ഇടപെടൽ നടത്താമെന്ന് മന്ത്രി അറിയിച്ചതായും എം.എൽ.എ അറിയിച്ചു. കനത്ത മഴ മൂലം വ്യാപക നാശനഷ്ടം സംഭവിച്ച കോങ്ങാട് നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കെ.വി. വിജയദാസ് എം.എൽ.എ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, സി.പി.എം ലോക്കൽ സെക്രട്ടറി സി.കെ.എ. വിശ്വനാഥൻ മാസ്റ്റർ എന്നിവർ അനുഗമിച്ചു.
Next Story