Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:13 AM GMT Updated On
date_range 18 Sep 2017 5:13 AM GMTസ്നേഹവിരുന്ന്
text_fieldsbookmark_border
പാലക്കാട്: മേട്ടുപ്പാളയം സ്ട്രീറ്റ് െറസിഡൻറ്സ് അസോസിയേഷന് നടത്തിയ സ്നേഹവിരുന്ന് പ്രഫ. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡൻറ് അസൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എസ്.എസ്. നായര്‍, എന്‍ജിനീയര്‍ സി.ആര്. ബാബു, വി.എന്‍. ഭാരതി, തങ്കച്ചന് മാത്യു, ഐ. റസൂല്‍, ഇമ്രാന്ഖാന്, കെ. ഗിരീഷ്, മണികണ്ഠന് കെ. നായര്‍ എന്നിവർ സംസാരിച്ചു. വിശ്വകർമ ദിനാഘോഷം ആലത്തൂർ: അഖില കേരള വിശ്വകർമ മഹാസഭ വാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ ദിനം ആഘോഷിച്ചു. പ്രസിഡൻറ് എം. മണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മണികണ്ഠൻ, പി. കണ്ണൻ, എം. ചന്ദ്രൻ, എസ്. ചന്ദ്രസുതൻ എന്നിവർ സംസാരിച്ചു. പറയ സമുദായ കൂട്ടായ്മ വാർഷികം പാലക്കാട്: പറയ സമുദായ കൂട്ടായ്മയുടെ മൂന്നാം വാർഷിക സമ്മേളനം നാടൻപാട്ട് കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ പ്രണവം ശശി ഉദ്ഘാടനം ചെയ്തു. സതി അങ്കമാലി, സതീഷ് പാറന്നൂർ, ഡോ. ഷാജു, കെ.പി. രവീന്ദ്രൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പ്രഫഷനൽ കോഴ്സ് തുടങ്ങിയവയിൽ ഉന്നത വിജയം നേടിയവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ, കെ. ശിവകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story