Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:13 AM GMT Updated On
date_range 2017-09-17T10:43:24+05:30അനധികൃത മദ്യവിൽപന: ഒരാൾ അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: വിൽപനക്കായി സൂക്ഷിച്ച 4.7 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അമ്പലപ്പാറ അറവക്കാട് പടിഞ്ഞാക്കര വീട്ടിൽ ഗംഗാധരൻ എന്ന പൊന്നുവാണ് (55) അറസ്റ്റിലായത്. അറവക്കാട് പരപ്പിൽ തോട് പാലത്തിന് സമീപത്തുനിന്നാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് പ്രിവൻറീവ് ഓഫിസർ കെ. ബഷീർ കുട്ടിയും സംഘവും ഇയാളെ പിടികൂടിയത്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു. പ്രിവൻറീവ് ഓഫിസർ പി. ഹാരിഷ്, സി.ഇ.ഒമാരായ വി.എസ്. ബാബു, പ്രിൻസ് എബ്രഹാം എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പടം: മദ്യവുമായി എക്സൈസ് സംഘത്തിെൻറ പിടിയിലായ ഗംഗാധരൻ
Next Story