Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 10:40 AM IST Updated On
date_range 17 Sept 2017 10:40 AM ISTമലയോരത്ത് മഴയോടുമഴ
text_fieldsbookmark_border
നിലമ്പൂർ: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിലമ്പൂർ മേഖലയിൽ വീണ്ടും കനത്ത മഴ തുടരുന്നു. വഴിക്കടവ് പഞ്ചായത്തിൽ ഏതാനും വീടുകൾക്ക് നാശനഷ്ടമുണ്ടായി. നാടുകാണി ചുരത്തിൽ വാണിജ‍്യനികുതി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് ആറ് മണിയോടെയാണ് മരം കടപുഴകി റോഡിലേക്ക് വീണത്. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് തടസ്സം ഒഴിവാക്കിയത്. കെ.എസ്.ആർ.ടി.സി ബസ് ഉൾെപ്പടെ ഒന്നര മണിക്കൂറോളം റോഡിൽ കുടുങ്ങി. വൈകിയാണ് ഫയർഫോഴ്സിന് വിവരം ലഭിച്ചത്. എട്ട് മണിയോടെയാണ് ഫയർഫോഴ്സ് എത്തിയത്. അപ്പോഴേക്കും നാട്ടുകാർ തടസ്സം ഒഴിവാക്കിയിരുന്നു. ചുരത്തിലെ തടസ്സം ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്. മരം വീണ വിവരം വാർഡ് മെംബർ പൊതുമരാമത്ത് അധികൃതരെ അറിയിച്ചപ്പോൾ നീക്കം ചെയ്യേണ്ടത് വനം വകുപ്പാണെന്നായിരുന്നു മറുപടി. ചുരത്തിെൻറ പലഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ ഭാഗിക തടസ്സം മാത്രമാണുള്ളത്. വഴിക്കടവ് മുണ്ട അണ്ടിക്കുന്നിലെ ചേരിയാടൻ അഹമ്മദ് കുട്ടിയുടെ വീട്ടിെൻറ അടുക്കള ഭാഗം പൂർണമായും മഴയിൽ തകർന്നു. ശനിയാഴ്ച രാവിലെ മുതൽ തന്നെ ഇടിയോടുകൂടിയ മഴ ഉണ്ടായിരുന്നു. പിന്നീട് മഴ ശക്തിപ്പെട്ടുവരികയായിരുന്നു. രാത്രിയിലും വഴിക്കടവിൽ മഴ തുടരുകയാണ്. ജില്ലയോട് അതിർത്തി പങ്കിടുന്ന തമിഴ്നാട് പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നാലു ദിവസമായി പെയ്യുന്ന മഴക്ക് വെള്ളിയാഴ്ച ശമനം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story