Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 10:37 AM IST Updated On
date_range 17 Sept 2017 10:37 AM ISTയു.ഡി.എഫ് സംവിധാനം ഫലപ്രദമല്ലെന്ന് ജെ.ഡി.യു
text_fieldsbookmark_border
മലപ്പുറം: ജില്ലയിൽ യു.ഡി.എഫ് സംവിധാനം എല്ലാ ഘടക കക്ഷികളെയും ഉൾക്കൊണ്ട് ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും മുസ്ലിം ലീഗും കോൺഗ്രസും മാത്രമുള്ള മുന്നണിയായാണ് മുന്നോട്ടുപോവുന്നതെന്നും ജനതാദൾ (യു) ജില്ല സെക്രേട്ടറിയറ്റ് യോഗം വിലയിരുത്തി. ഇരുപാർട്ടികളും അവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി മാത്രമാണ് യു.ഡി.എഫ് സംവിധാനത്തെ ഉപയോഗിക്കുന്നത്. മുന്നണിയുടെ സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സബാഹ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. മേച്ചേരി സെയ്തലവി, അലി പുലിത്തൊടി, വി.കെ. രാമചന്ദ്രൻ, എൻ. അബ്ദുറഹീം, അബൂബക്കർ അരിമ്പ്ര, അലവി പുതുശ്ശേരി, എം.പി. മോഹൻരാജ്, മുഹമ്മദാലി മഞ്ഞക്കണ്ടത്തിൽ, സി. ശിഹാബുദ്ദീൻ, കെ. ഹുസൈൻ ഹാജി, ചോലക്കൽ അബൂബക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story