Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസ് സമാപിച്ചു

text_fields
bookmark_border
കരുവാരകുണ്ട്: പാരമ്പര്യത്തനിമയിൽ ഉറച്ചുനിന്ന് ഇസ്ലാമിക പ്രബോധന രംഗത്ത് സജീവമാകാൻ പുതുതലമുറ തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല ത്വലബ കോൺഫറൻസ് ആഹ്വാനം ചെയ്തു. കരുവാരകുണ്ട് ഖുർത്തുബ നഗറിൽ നടന്ന ദ്വിദിന സമ്മേളനത്തി​െൻറ സമാപനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി ശഹീർ അന്‍വരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ അബ്ദുൽ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, സി. ഹംസ, റഹ്മത്തുല്ല ഖാസിമി മൂത്തേടം, ഡോ. സാലിം ഫൈസി, സുബൈര്‍ ഹുദവി ചേകനൂർ, ഫരീദ് റഹ്മാനി, ഹസന്‍ സഖാഫി പൂക്കോട്ടൂർ എന്നിവർ ക്ലാസെടുത്തു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ, ട്രഷറർ സി.ടി. ജലീൽ മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ ഒ.എം.എസ്. തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ, ഹാശിറലി ശിഹാബ് തങ്ങൾ, പി. സെയ്താലി മുസ്ലിയാർ, എം. മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ടി. മൊയ്തീന്‍ ഫൈസി, നിയാസലി തങ്ങള്‍, ഇ. മൊയ്തീന്‍ ഫൈസി, സി.എച്ച്. ത്വയ്യിബ് ഫൈസി, മുഹമ്മദലി വാഫി കാവനൂര്‍, ജലാല്‍ വാഫി, റഷീദ് ഫൈസി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, നൗഷാദ് ചെട്ടിപ്പടി, സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട്, സി.പി. ബാസിത് ഹുദവി, ഉവൈസ് പതിയാങ്കര, ശാക്കിര്‍ ഫൈസി കാളാട്, ശമീര്‍ ഫൈസി ഒടമല, ശംസുദ്ദീൻ ബദരി, ഹാഫിള് ഇര്‍ഷാദ്, നജീബുല്ല ഫൈസി പള്ളിപ്പുറം, മുഈനുദ്ദീൻ വാഫി എന്നിവര്‍ സംബന്ധിച്ചു. Photo....എസ്.കെ.എസ്.എസ്.എഫ് ജില്ല ത്വലബ കോൺഫറൻസ് സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story