Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:44 AM IST Updated On
date_range 16 Sept 2017 10:44 AM ISTമാറുന്ന മലയാളി സമൂഹം: മലയാള സർവകലാശാലയിൽ ത്രിദിന ദേശീയ സെമിനാർ
text_fieldsbookmark_border
തിരൂർ: മലയാള സർവകലാശാല സാമൂഹിക ശാസ്ത്ര വിഭാഗം 'മാറുന്ന മലയാളി സമൂഹം; വൈരുധ്യങ്ങളും വെല്ലുവിളികളും' വിഷയത്തിൽ 18 മുതൽ 20 വരെ ത്രിദിന ദേശീയ സെമിനാർ നടത്തുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് കേരള ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും. 'രാഷ്ട്രീയം, അധികാരം, ജനാധിപത്യം' വിഷയത്തിൽ ഡോ. കെ.എൻ. ഗണേഷ്, ഡോ. സജീവ് പി.വി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 'സദാചാരസങ്കൽപ്പങ്ങൾ, തൊഴിൽബന്ധങ്ങൾ' ചർച്ചയിൽ പ്രഫ. എൻ.പി. ഹാഫിസ് മുഹമ്മദ്, ആൻറണി പാലക്കൽ, ഷിബുമുഹമ്മദ് എന്നിവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സമീർ ബിൻസിയും സംഘവും അവതരിപ്പിക്കുന്ന സൂഫി സംഗീതം അരങ്ങേറും. 19ന് 'മതം, ആത്മീയത, ജാതി' ചർച്ചയിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ഡോ. കദീജ മുംതാസ്, പ്രഫ. എം. ശ്രീനാഥൻ എന്നിവരും 'ദുർബലവിഭാഗങ്ങൾ; ഒഴിച്ചു നിർത്തപ്പെടുന്നവർ' ചർച്ചയിൽ ഡോ. എം.കെ. ജോർജ്, പ്രഫ. എ.കെ. രാമകൃഷ്ണൻ എന്നിവരും സംസാരിക്കും. 'മാധ്യമങ്ങളും മാറുന്ന സാമൂഹിക നിർമിതികളും' ചർച്ചയിൽ ഡോ. കെ.പി. മോഹനൻ, അഡ്വ. എ. ജയശങ്കർ എന്നിവരും 'സാമ്പത്തിക ബന്ധങ്ങൾ, കുടുംബം, ലിംഗപ്രശ്നങ്ങൾ' സെഷനിൽ പ്രഫ. കെ.എൻ. ഹരിലാൽ, ഡോ. കെ.എം. ഷീബ എന്നിവരും സംസാരിക്കും. തുടർന്ന് 'പാഠം ഒന്ന് ഒരു വിലാപം' ചലച്ചിത്രം പ്രദർശിപ്പിക്കും. സമാപനദിവസം യുവ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് സമാപനസമ്മേളനം കേരള സർവകലാശാല എമിററ്റസ് പ്രഫ. ജേക്കബ് ജോൺ കട്ടക്കയം ഉദ്ഘാടനം ചെയ്യും. പ്രഫ. വിനീത മേനോൻ മുഖ്യ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story