Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:44 AM IST Updated On
date_range 15 Sept 2017 10:44 AM ISTതുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ 88 ശതമാനം പോളിങ്
text_fieldsbookmark_border
വോട്ടെണ്ണൽ ഇന്ന് തിരൂർ: നഗരം ഉറ്റുനോക്കുന്ന തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 1522 വോട്ടർമാരിൽ 740 സ്ത്രീകളും 605 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. ശതമാനം 88.37. രാവിലെ ഏഴുമുതൽ വൈകീട്ട് 4.30വരെയും കനത്ത പോളിങ്ങായിരുന്നു. കനത്ത പൊലീസ് കാവലിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ചെമ്പ്ര തെക്കെകളം ഇർശാദുൽ വിൽദാൻ മദ്റസയായിരുന്നു വോട്ടെടുപ്പ് കേന്ദ്രം. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ പത്തിന് നഗരസഭ കാര്യാലയത്തിൽ നടക്കും. നെടിയിൽ മുസ്തഫ (യു.ഡി.എഫ്), കുഞ്ഞിമൊയ്തീൻ (എൽ.ഡി.എഫ്), ജനാർദനൻ (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർഥികൾ. ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. കനത്ത പോളിങ് നടന്നതിനാൽ മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് മുന്നണികളുടെ അവകാശ വാദം. 2015ൽ 23 വോട്ടിനായിരുന്നു ലീഗിലെ മുഹമ്മദ് മൂപ്പൻ വിജയിച്ചത്. അദ്ദേഹം മരണപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. CAPTION Tir w6 election: തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story