Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാര ഭവൻ...

വ്യാപാര ഭവൻ ശിലാസ്ഥാപനം കരുളായി :

text_fields
bookmark_border
വ്യാപാര ഭവൻ ശിലാസ്ഥാപനം കരുളായി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുളായി യൂനിറ്റി​െൻറ വ്യാപാര ഭവൻ ശിലാസ്ഥാപനവും പ്രതിഭകളെ ആദരിക്കലും ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കടമ്പത്ത് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ പ്രതിഭകളെ ആദരിച്ചു. വിനോദ് പി. മേനോന്‍, ഹക്കീം ചങ്കരത്ത്, ആലുങ്ങല്‍ മുഹമ്മദ്‌കുട്ടി, വാര്‍ഡ്‌ അംഗം ഖദീജ, ഷാജഹാന്‍, ബെന്‍സി ഫിലിപ്പ്, സെയ്തലവി എന്നിവര്‍ സംസാരിച്ചു. CAPTION ppm3 വ്യാപാരി വ്യവസായി ഏകോപന സമിതി കരുളായി യൂനിറ്റി​െൻറ വ്യാപാര ഭവൻ ശിലാസ്ഥാപനം ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story