Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറിട്ട. എസ്.ഐക്കും...

റിട്ട. എസ്.ഐക്കും കുടുംബത്തിനും നേരെ വധശ്രമം: വാഹനവും ആയുധങ്ങളും കണ്ടെടുത്തു

text_fields
bookmark_border
വണ്ടൂര്‍: എടവണ്ണയില്‍ റിട്ട. എസ്.ഐയെയും കുടുംബത്തെയും വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ അക്രമത്തിനുപയോഗിച്ച വാഹനവും ആയുധങ്ങളും കണ്ടെടുത്തു. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി പ്രതികളുമായി ആലുവയിലേക്ക് പോയ വണ്ടൂര്‍ സി.ഐ എ.ജെ. ജോണ്‍സ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവ കണ്ടെത്തിയത്. ആഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന വടക്കന്‍ മുഹമ്മദിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. വടിവാള്‍, ജാക്കി ലിവര്‍ എന്നിവയുപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. മുഹമ്മദി​െൻറ മകന് വിദേശത്തുണ്ടായിരുന്ന പണമിടപാടുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷന്‍ സംഘത്തി​െൻറ അക്രമം ഉണ്ടായത്. തുടര്‍ന്ന് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെട്ട പ്രതികളിലൊരാളായ ശ്യാമിനെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story