Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:45 AM IST Updated On
date_range 14 Sept 2017 10:45 AM ISTവിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം
text_fieldsbookmark_border
ആനക്കര: തൃത്താല ഉപജില്ല സെപ്റ്റംബർ 15, 16 തീയതികളിൽ കൂടല്ലൂർ ഗവ. ഹൈസ്കൂളിൽ നടക്കും. വിവിധ വേദികളിലായി കഥ, കവിത, ചിത്രരചന, കവിതാലാപനം, നാടൻപാട്ട്, അഭിനയം എന്നിവ അരങ്ങേറും. തൃത്താല ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർഥികളാണ് ശിൽപശാലകളിൽ പങ്കെടുക്കുന്നത്. എം.ടി സാഹിത്യം പരിചയപ്പെടുത്തുന്ന എം.ടി ഗാലറിയും മലയാള ഭാഷ, സംസ്കാരം ഇവയെക്കുറിച്ചുള്ള പ്രദർശനവും പുസ്തക മേളയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രസീത ചാലക്കുടി ഉദ്ഘാടനം ചെയ്യും. അവണാവ് നാരായണൻ, പീശിപ്പിള്ളി രാജീവ് തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. സമാപന സമ്മേളനം തൃത്താല എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. സർഗോത്സവം ആനക്കര: പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയിൽ ബാലവേദി അംഗങ്ങൾക്കായി സർഗോത്സവം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ നടന്നു. ഗ്രന്ഥശാല പ്രസിഡൻറ് സി. മുഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി. ഗോപാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ. മുഹമ്മദ് റാഷിദ് സ്വാഗതം പറഞ്ഞു. കെ.എം. അബൂബക്കർ മാസ്റ്റർ, സി.വി. റംല ടീച്ചർ, പി.വി. ബേബി, കൃഷ്ണകുമാർ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാവറ, രവി കോക്കാട്ടിൽ, രശ്മി ടീച്ചർ, എം.വി. വീരാവുണ്ണി എന്നിവർ സംസാരിച്ചു. ലൈേബ്രറിയൻ കെ.വി. മുഹമ്മദ് നദീർ നന്ദി പറഞ്ഞു. പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയിൽ ബാലവേദി അംഗങ്ങൾക്കായി സംഘടിപ്പിച്ച സർഗോത്സവം സി.പി. ഗോപാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story