Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചമ്രവട്ടം^കടലുണ്ടി...

ചമ്രവട്ടം^കടലുണ്ടി റോഡ് ഉടൻ നന്നാക്കണം ^താലൂക്ക് വികസന സമിതി

text_fields
bookmark_border
ചമ്രവട്ടം-കടലുണ്ടി റോഡ് ഉടൻ നന്നാക്കണം -താലൂക്ക് വികസന സമിതി ചമ്രവട്ടം-കടലുണ്ടി റോഡ് ഉടൻ നന്നാക്കണം -താലൂക്ക് വികസന സമിതി തിരൂർ: പാടെ തകർന്ന് ഗതാഗതയോഗ്യമല്ലാതായ ചമ്രവട്ടം-കടലുണ്ടി റോഡ് ഉടൻ നന്നാക്കണമെന്ന് തിരൂർ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റോഡിലെ യാത്ര ദുഷ്കരമായി മാസങ്ങളായിട്ടും നന്നാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. പൂർണമായി തകർന്ന റോഡി​െൻറ വിവിധ ഭാഗങ്ങളിൽ വൻ കുഴികൾ രൂപപ്പെടുകയും ഇതിൽ മഴവെള്ളം കെട്ടിനിന്ന് ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുകയും ചെയ്യൽ പതിവായതായി യോഗം ചൂണ്ടിക്കാട്ടി. തിരൂർ ജില്ല ആശുപത്രി, സ്വകാര്യ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, കോടതി സമുച്ചയം, പൊലീസ് കാര്യാലയങ്ങൾ, താലൂക്ക് ആസ്ഥാനം, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയവയിലേക്കുള്ള റോഡ് തകർന്നതുമൂലം തിരൂർ നഗരം ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ, സെയ്താലിക്കുട്ടി, പി. ഉണ്ണി, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story