Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:41 AM IST Updated On
date_range 14 Sept 2017 10:41 AM ISTഅവകാശ ദിനാചരണം
text_fieldsbookmark_border
മണ്ണാർക്കാട്: ഐക്യരാഷ്ട്രസഭയുടെ അവകാശ പ്രഖ്യാപനം പത്താം വാർഷിക ഭാഗമായി തദ്ദേശീയ ജനതയുടെ അവകാശ അവബോധ ദിനാചരണം സംഘടിപ്പിച്ചു. തെങ്കര പഞ്ചായത്തിലെ ആമകുന്ന് കോളനിയിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാവിത്രി അധ്യക്ഷത വഹിച്ചു. ഈരുമൂപ്പൻ ചിന്നപ്പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം അലവി, ഗോപാലകൃഷ്ണൻ, സജീവ്, അജിത, ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു. തച്ചമ്പാറ, തെങ്കര, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, അലനല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കോളനികളിലും വിവിധ പരിപാടികൾ നടന്നു. ലൈഫ് ഗുണഭോകതൃ പട്ടിക പ്രസിദ്ധീകരിച്ചു മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമാണ പദ്ധതിയിൽ അപ്പീൽ അപേക്ഷകൾ നൽകിയവരുടെ തീർപ്പാക്കിയ ഗുണഭോകതൃ ലിസ്റ്റ് പഞ്ചായത്ത് ഓഫിസിൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ 16നകം ജില്ല കലക്ടർക്ക് അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story