Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:38 AM IST Updated On
date_range 14 Sept 2017 10:38 AM ISTഓരാടംപാലം^മാനത്തുമംഗലം ബൈപാസ്; ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണ
text_fieldsbookmark_border
ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്; ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണ പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ഓരാടം പാലം-മാനത്തുമംഗലം ബൈപാസും പുതിയ മേല്‍പാലവും യാഥാർഥ്യമാക്കുന്നതിന് രാഷ്‌ട്രീയത്തിനതീതമായി യോജിച്ച് പ്രവർത്തിക്കാൻ പെരിന്തല്‍മണ്ണയില്‍ നടന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി മുഖ്യമന്ത്രി, നിയമസഭ സ്‌പീക്കർ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കും. പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ടി.എ. അഹമ്മദ് കബീര്‍ എന്നിവര്‍ ചേർന്നാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ആറ് കിലോമീറ്റർ വരുന്ന ബൈപാസ് റോഡ് നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുക, നെല്‍പാടം നികത്തി റോഡ് നിര്‍മാണം, െറയിൽവേ ലൈനിന് മേല്‍പാലം എന്നീ കടമ്പകളാണ് മുന്നിലുള്ളത്. ഇത്രയും കാര്യങ്ങൾ എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതല്ല. ഇതിന് എല്ലാ രാഷ്‌ട്രീയ സംഘടനകളുടെയും മുഴുവന്‍ ജനപ്രതിനിധികളുടെയും പിന്തുണ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് എം.എല്‍.എമാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. നേരത്തെ തയാറാക്കിയ റോഡ് അലയ്ൻമെൻറിൽ െറയിൽവേ മേല്‍പാലത്തിന് നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് പാലം പണിയുക അപ്രായോഗികമായതിനാല്‍ സ്ഥലം മാറ്റി പുനര്‍നിര്‍ണയിക്കണമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. അങ്ങാടിപ്പുറത്ത് മേല്‍പാലം നിർമിക്കുന്നതിന് 40 സെൻറ് ഭൂമി മാത്രം വിട്ട് കിട്ടേണ്ടിയിരുന്നപ്പോള്‍ കോടതിയില്‍ മുപ്പതോളം കേസുകളാണ് വന്നത്. അങ്ങാടിപ്പുറത്ത് ചില സമയത്ത് അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിന് റോഡിലെ ഗര്‍ത്തങ്ങള്‍ പാച്ച് വര്‍ക്കും റീടാറിങും നടത്തി ഗതാഗതം സുഗമമാക്കണമെന്ന് യോഗത്തിൽ നിർദേശം വന്നു. പ്രധാനപ്പെട്ട കവലകളിലെല്ലാം ട്രാഫിക് പരിശീലനം ലഭിച്ച പൊലീസിനെ നിയോഗിക്കുക, ദേശീയപാതയിൽ ചേരുന്ന റോഡുകളില്‍ നിന്നെല്ലാം വാഹനങ്ങള്‍ ഇടത് ഭാഗത്തേക്ക് മാത്രം തിരിഞ്ഞ് പോവുന്നതിനുള്ള ക്രമീകരണമുണ്ടാക്കുക, റോഡ് ൈകയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി അങ്ങാടിപ്പുറം ടൗണില്‍ വീതി കൂട്ടൂക, മേല്‍പാലത്തിന് മുകളിലെ റോഡിെൻറ ഉപരിതലം ബി.എം. ആൻഡ് ബി.സി ചെയ്‌ത് ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും സര്‍വകക്ഷി യോഗം മുന്നോട്ട് വെച്ചു. ഇതിനായി ബന്ധപ്പെട്ടവരെ നേരില്‍ കണ്ട് യോഗം വിളിക്കും. യോഗത്തില്‍ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, അംഗം ടി.കെ. റഷീദലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാതാരി അമീര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എ.കെ. നാസര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ. മുസ്‌തഫ, പി.കെ. അബൂബക്കര്‍ ഹാജി, വി. ബാബുരാജ്, എം.എം. സക്കീര്‍ ഹുസൈന്‍, പി. രാധാകൃഷ്‌ണന്‍, വി. രമേശന്‍, എ. ഹരി, ഹംസ പാലൂര്‍, ചമയം ബാപ്പു ഹാജി, കെ.എം. ഇഗ്‌നേഷ്യസ്, സി. സുകുമാരന്‍, സി. സേതുമാധവന്‍, ഷാലിമാര്‍ ഷൗക്കത്ത്, കെ. മുഹമ്മദലി ഹാജി, പച്ചീരി ഫാറൂഖ്, യൂസുഫ് രാമപുരം എന്നിവർ സംസാരിച്ചു. വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുന്നതിനും സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപവൽക്കരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story