Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തിൽ ഫാഷിസ്​റ്റ്​...

കേരളത്തിൽ ഫാഷിസ്​റ്റ്​ കാറ്റ് വീശുന്നത് അപകടകരം ^കെ.പി.എ. മജീദ്

text_fields
bookmark_border
കേരളത്തിൽ ഫാഷിസ്റ്റ് കാറ്റ് വീശുന്നത് അപകടകരം -കെ.പി.എ. മജീദ് മങ്കട: രാജ്യത്തി​െൻറ സംസ്കാരവും പൈതൃകവും തകർക്കപ്പെട്ടുവെന്നും ഫാഷിസ്റ്റ് ശക്തികൾക്ക് തെല്ലും സ്വാധീനമില്ലാത്ത നമ്മുടെ സംസ്ഥാനത്തുപോലും അവരെ േപ്രാത്സാഹിപ്പിക്കുന്ന സമീപനമുയരുന്നത് ആപത്കരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. മങ്കട മണ്ഡലത്തിലെ തിരൂർക്കാട്ട് മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച മതസ്വാതന്ത്ര്യ ധ്വംസനത്തിനെതിരെയുള്ള പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന നീക്കം തടയുന്നതിന് യോജിക്കാവുന്ന എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എം. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, സത്താർ പന്തല്ലൂർ, ഷരീഫ് മേലേതിൽ, ഡോ. കൂട്ടിൽ മുഹമ്മദലി, ഉമർ അറക്കൽ, അഡ്വ. ടി. കുഞ്ഞാലി, പി. മുഹമ്മദ് മാസ്റ്റർ, അഡ്വ. വി. മൂസ്സകുട്ടി, കുരിക്കൾ മുനീർ, അമീർ പാതാരി, എൻ.പി. മുഹമ്മദാലി, ടി.പി. ഹാരിസ് എന്നിവർ സംസാരിച്ചു. ചിത്രം:Mankada Muslim league മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച മതസ്വാതന്ത്ര്യ ധ്വംസനത്തിനെതിരെയുള്ള പ്രതിഷേധസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story