Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:13 AM GMT Updated On
date_range 13 Sep 2017 5:13 AM GMTവാക്കോട് കനാൽപാത തകർച്ചയിൽ: വാഹനയാത്രയും കാൽനടയും ദുസ്സഹം
text_fieldsbookmark_border
കല്ലടിക്കോട്: വാക്കോട് കനാൽ തീരം റോഡ് തകർന്നത് അപകട ഭീഷണിയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് കനാൽ ജങ്ഷനിൽ നിന്നാരംഭിച്ച് വാക്കോട് മലയോര മേഖല വരെ വ്യാപിച്ച് കിടക്കുന്ന പാതയിലുടനീളം കുണ്ടും കുഴിയും നിറഞ്ഞ് കാൽനടയും വാഹന ഗതാഗതവും ഒരുപോലെ ദുസ്സഹമായി. മഴപെയ്ത് തുടങ്ങിയതോടെ മിക്കയിടങ്ങളിലും റോഡിൽ മെറ്റൽ ഇളകി കിടപ്പാണ്. മൂന്നേക്കർ, പാങ്ങ് എന്നീ സ്ഥലങ്ങളിലേക്കും മലയോര ഗ്രാമങ്ങളിലേക്കും എത്തിപ്പെടാനുള്ള എളുപ്പവഴി കൂടിയാണിത്. ഭാഗികമായ അറ്റകുറ്റപ്പണി കാരണം പാതയുടെ തകർച്ച നല്ലരീതിയിൽ പരിഹരിക്കാൻ പര്യാപ്തമാവുന്നില്ല. ഫണ്ട് ലഭ്യത കുറവും വിനയായി. cap: തകർന്ന വാക്കോട് കനാൽ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story