നഗരം അമ്പാടിയാക്കി മഹാശോഭായാത്ര

05:13 AM
13/09/2017
പട്ടാമ്പി: കണ്ണനും രാധയും തോഴിമാരും അണിനിരന്നപ്പോൾ നഗര൦ അമ്പാടിയായി. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രകൾ വൈവിധ്യമായി. 'സുരക്ഷിത ബാല്യം സുകൃത ഭാരതം' എന്ന ആശയ പ്രചാരണവുമായായിരുന്നു ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഈ വർഷം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. മേഖലയിൽ എൺപതോളം കേന്ദ്രങ്ങളിൽ ശോഭായാത്രയും ടൗണിൽ മഹാശോഭായാത്രയും നടന്നു. പെരുമുടിയൂർ, തെക്കേക്കളം, വടക്കുംമുറി, പട്ടാമ്പി, കിഴായൂർ, കൊടലൂർ, അണ്ടലാടി, ശങ്കരമംഗലം, വള്ളൂർ എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ മേലെ പട്ടാമ്പി പന്തക്കൽ ക്ഷേത്ര മൈതാനയിൽ സംഗമിച്ചു. തുടർന്ന് നിശ്ചല ദൃശ്യങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പടിഞ്ഞാറേമഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കുള്ള മഹാശോഭായാത്രയിൽ നിരവധി ഭക്തർ പങ്കാളികളായി. എടപ്പലം ബാലഗോകുലത്തി‍​െൻറ ശോഭായാത്ര വിളയൂർ കളരി ഭഗവതി ക്ഷേത്രത്തിലും ചുണ്ടമ്പറ്റ കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പ്രഭാപൂരം മന്ദംപുള്ളി ക്ഷേത്രത്തിലും കൊടുമുണ്ട ബാലഗോകുലത്തി‍​െൻറ ശോഭായാത്ര കാഞ്ഞൂർ മന വിഷ്ണു ക്ഷേത്രത്തിൽ നിന്നാരംഭിച്ച് മുതുതല അയ്യപ്പൻ കാവിലും സമാപിച്ചു. പട്ടാമ്പിയിൽ നടന്ന മഹാശോഭായാത്ര
COMMENTS