Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 10:40 AM IST Updated On
date_range 13 Sept 2017 10:40 AM ISTശോഭായാത്രകൾ
text_fieldsbookmark_border
ആതവനാട്: അമ്പലപ്പറമ്പ്, തെക്കെക്കുളമ്പ്, മഴൂർ, മേഖലയിലെ ശോഭായാത്രകൾ പാറപ്പുറം അങ്ങാടിയിൽ സംഗമിച്ച് മഴൂർ വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. കുറുമ്പത്തൂർ ശോഭായാത്ര ഭാനുപുരം വിഷ്ണു ക്ഷേത്രത്തിൽനിന്നാണ് പുറപ്പെട്ടത്. വെട്ടിച്ചിറ: ചെലൂർ, പുളമംഗലം, വടശ്ശേരി, മാട്ടുമ്മൽ മേഖലയിലെ ശോഭായാത്രകൾ ഭാനുപുരം വിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ച് എടശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. കേരളോത്സവം താനൂർ: ഒഴൂർ പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ 23 മുതൽ വിവിധ സ്ഥലങ്ങളിലായി നടക്കും. അപേക്ഷ ഫോറം സെപ്റ്റംബർ 13 രാവിലെ 10 മുതൽ പഞ്ചായത്ത് ഓഫിസിൽനിന്ന് വിതരണം ചെയ്യും. സെപ്റ്റംബർ 23, 24 തീയതികളിൽ ഷട്ടിൽ സിംഗിൾസും ഡബിൾസും നടക്കും. 26ന് വെള്ളച്ചാലിൽെവച്ച് വടംവലി മത്സരവും 29ന് വോളിബാളും നടക്കും. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ ദേവധാർ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരവും രണ്ടിന് അത്‌ലറ്റിക്സും നടക്കും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ക്രിക്കറ്റ് മത്സരം കാട്ടിലങ്ങാടി സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story