Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:04 AM GMT Updated On
date_range 2017-09-13T10:34:27+05:30ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
text_fieldsഎടവണ്ണ: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി എടവണ്ണയില്‍ ബാലഗോകുലത്തിെൻറ നേതൃത്വത്തില്‍ മഹാശോഭായാത്ര സംഘടിപ്പിച്ചു. നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എടവണ്ണ ബസ്സ്റ്റാൻഡ് പരിസരത്ത് ശോഭായാത്രകൾ സംഗമിച്ചു. വില്ലത്തൂര്‍, ഭക്തപ്രിയം, കുന്നുമ്മല്‍, പൊന്നാംകുന്ന്, ചെമ്പക്കുത്ത്, കൊങ്ങംപാറ, പന്നിപ്പാറ, പാലപ്പെറ്റ, പൊതിലാട്, കുണ്ടുതോട്, ഐന്തൂര്‍, എടവണ്ണ ടൗണ്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ഘോഷയാത്രകൾ വൈകീട്ട് അഞ്ചോടെയാണ് ടൗണ്‍ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സംഗമിച്ചത്. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പി. സുനീഷ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലയില്‍ നിന്നെത്തിയ സാമുദായിക സാംസ്‌കാരിക രംഗത്തുള്ളവരെ ആദരിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ശോഭായാത്രക്ക് പി. സത്യനാരായണന്‍, സി.പി. സതീഷ്, വി.കെ. ഷാജി, പി. ഹരിദാസന്‍, എം. അനൂപ്, ജിജില്‍ കുണ്ടുതോട്, പി. സുന്ദരന്‍, പി. ജിനേഷ്, ടി. അഖില്‍, ടി. അനില്‍കുമാര്‍, കെ. വിപിന്‍, മനുപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് സ്വീകരണം നൽകി എടവണ്ണ: സൗഹാർദ സന്ദേശം പകർന്ന് ശോഭായാത്രക്ക് എസ്.വൈ.എസിെൻറ സ്വീകരണം. കുണ്ടുതോട് എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടി.കെ. അഫ്സൽ, വി.പി. ഗഫൂർ, ടി.കെ. ജലീൽ, കെ. ഫാരിസ്, ടി.കെ. അബ് ദുറഹ് മാൻ, ബിൻഷാദ്, ഷബീർ, അറഞ്ഞിക്കൽ ഷകീം, സ്വബീഹ് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story