Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:04 AM GMT Updated On
date_range 2017-09-13T10:34:27+05:30ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
text_fieldsവണ്ടൂര്‍: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തോടനുബന്ധിച്ച് മേഖലയിലെ എല്ലാ ക്ഷേത്രങ്ങളിലും വിവിധ പരിപാടികള്‍ നടന്നു. കണ്ണനും രാധയുമായി ശോഭായാത്രയിൽ കുരുന്നുകൾ നിറഞ്ഞുനിന്നു. നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, പൂത്താലങ്ങള്‍ തുടങ്ങിയവ അകമ്പടിയായി. വണ്ടൂര്‍ അമ്പലപ്പടി ശിവക്ഷേത്രം, നടുവത്ത് ഈശ്വരമംഗലം, ചാത്തങ്ങോട്ടു പുറം, തിരുവാലി, ശാന്തിനഗര്‍, പുന്നപ്പാല, പൂത്രകോവ്, വാളോറിങ്ങല്‍, പൈങ്കുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലാണ് പ്രധാനമായും ആഘോഷ പരിപാടികള്‍ നടന്നത്. വാണിയമ്പലം ശിവജിനഗറില്‍നിന്ന് തുടങ്ങിയ ശോഭായാത്ര ബാണാപുരം ദേവി ക്ഷേത്രത്തിൽ സമാപിച്ചു. ചടങ്ങുകൾക്ക് എന്‍. വിജയന്‍, എം.കെ. ശശിധരന്‍, ഒ. ചിന്നന്‍, എന്‍. മനോജ്, ഒ. രാജു, ഒ. സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രഭാഷണം, പ്രസാദ ഊട്ട് എന്നിവ നടന്നു. വാളോറിങ്ങല്‍ ഭഗവതി ക്ഷേത്രം പുന്നപാല, അരീപുറത്ത് എന്നിവിടങ്ങളിന്‍നിന്നുള്ള ശോഭായാത്രകള്‍ വാളോറിങ്ങള്‍ അങ്ങാടിയില്‍ സംഗമിച്ചു. ചടങ്ങുകള്‍ക്ക് ചെയര്‍മാന്‍ കെ. ഹരിദാസന്‍, കെ. പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. പൈങ്കുളങ്ങര ക്ഷേത്രത്തിലെ ശോഭായാത്രക്ക് കെ. ശ്രീകാന്ത്, പി. ഗണേശന്‍, വി. സത്യന്‍, പി. മുരളി എന്നിവര്‍ നേതൃത്വം നല്‍കി. വണ്ടൂര്‍ അമ്പലപ്പടിയില്‍നിന്ന് ആരംഭിച്ച പൈതൃകം ബാലഗോകുലത്തിെൻറ ശോഭായാത്രക്ക് ഭാരവാഹികളായ കെ. ഹരീഷ്, എ.ടി. ബിജോയ്, കെ.പി. മോഹന്‍ദാസ്, വിഷ്ണു, പ്രസാദ്, നിതീഷ്, സബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മരക്കുലംകുന്ന് ബാലഗോകുലത്തിെൻറ ആഭിമുഖ്യത്തില്‍ വണ്ടൂര്‍ മണലിമ്മല്‍ ബസ്സ്റ്റാൻഡില്‍നിന്ന് ആരംഭിച്ച ശോഭായാത്രക്ക് പി.പി. ഗിരീഷ്ബാബു, കെ. പ്രതീഷ്, കെ. അഭിജിത്ത്, പി.കെ. ജയേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കാപ്പിച്ചാല്‍ ഹിന്ദു യുവസംഘത്തിെൻറ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രക്ക് പി. മുരളി, എം. പ്രസാദ്, പി. രാജേഷ്, കെ. ഷൈജു, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വണ്ടൂര്‍ ടൗണില്‍ സംഗമിച്ച ശോഭായാത്രകള്‍ അമ്പലപ്പടിയില്‍ സമാപിച്ചു.
Next Story