Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 10:37 AM IST Updated On
date_range 12 Sept 2017 10:37 AM ISTയൂനിഫോം ധരിക്കാത്തതിന് അഞ്ചാം ക്ലാസുകാരിയെ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ നിർത്തി
text_fieldsbookmark_border
ഹൈദരാബാദ്: യൂനിഫോം ധരിക്കാത്തതിെൻറ പേരിൽ തെലങ്കാനയിലെ സ്വകാര്യ സ്കൂളിൽ വിദ്യാർഥിനിക്ക് വിചിത്ര ശിക്ഷ. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ നിർത്തുകയായിരുന്നു. ശിക്ഷയെകുറിച്ച് വിദ്യാർഥിനി വിവരിക്കുന്ന ദൃശ്യം പിതാവ് പുറത്തുവിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്. സംഭവത്തെകുറിച്ച് വിദ്യാർഥിനി പറയുന്നതിങ്ങനെ: താൻ ക്ലാസ്മുറിയിലേക്ക് പോകവെ പി.ടി അധ്യാപിക തടഞ്ഞുനിർത്തി യൂനിഫോം ധരിക്കാത്തത് എന്തെന്ന് ആരാഞ്ഞു. അലക്കിയിട്ട യൂനിഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വേഷത്തിൽ വന്നതെന്നും ഇതേകുറിച്ച് മാതാവ് ഡയറിയിൽ കുറിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടും അധ്യാപിക ശകാരിച്ചു. തുടർന്ന് മറ്റ് ചില അധ്യാപകർകൂടി വന്ന് തന്നോട് ക്ഷോഭിച്ചു. ഭയന്നുനിന്ന തന്നെ മറ്റുകുട്ടികൾ നോക്കിനിൽക്കേ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ കയറ്റി നിർത്തുകയായിരുന്നു. അഞ്ചുമിനിറ്റ് അവിടെ നിൽക്കേണ്ടിവന്നു. പിന്നീട് സാമൂഹിക ശാസ്ത്ര അധ്യാപികയോട് കാര്യം വിശദീകരിച്ചശേഷമാണ് ക്ലാസിൽ പ്രവേശിക്കാനായത്. നടപടിയിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ സ്കൂളിലെത്തി അധികൃതരോട് വിവരം തിരക്കിയത് തർക്കത്തിൽ കലാശിച്ചു. തുടർന്ന് ഡി.ഇ.ഒ സ്കൂൾ സന്ദർശിച്ചു. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി കെ.ടി. റാവു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കുറ്റക്കാരായ അധ്യാപകർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ ആവശ്യപ്പെടുമെന്ന് ബാലാവകാശ പ്രവർത്തകൻ അച്യുത റാവു പറഞ്ഞു. വിഷയത്തിൽ സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story