Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനയുടെ വാതായനം...

വായനയുടെ വാതായനം തുറന്ന് കാളികാവില്‍ പഞ്ചായത്ത് ലൈബ്രറി ഒരുങ്ങുന്നു

text_fields
bookmark_border
കാളികാവ്: പുതുതലമുറയെ വായനയുടെ ലോകത്തേക്ക് തിരികെ എത്തിക്കുന്ന പദ്ധതിയുമായി കാളികാവ് ഗ്രാമപഞ്ചായത്ത്. 1.40 ലക്ഷം രൂപ ചെലവില്‍ 10,000 പുസ്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലൈബ്രറി അങ്ങാടി ബസ്സ്റ്റാൻഡിലാണ് ഒരുങ്ങുന്നത്. നിലവില്‍ 3000 പുസ്തകങ്ങളുണ്ട് ഇവിടെ. 1985ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒറിജിനല്‍ പതിപ്പുകളും കാറല്‍ മാർക്സി​െൻറ 'മൂലധന'മടക്കം ലൈബ്രറിയിലുണ്ട്. വിവിധ മതഗ്രന്ഥങ്ങൾ, ഡിക്ഷനറികള്‍, റഫറന്‍സ് ബുക്കുകള്‍ മുതലായവയും വായനക്കാര്‍ക്കായുണ്ട്. പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ലൈബ്രറി സ്ഥാപിച്ചെങ്കിലും അത് വായനക്കാര്‍ക്ക് പ്രയോജനപ്പെടാത്ത വിധത്തിലായിരുന്നു. എന്നാല്‍, പുതിയ ലൈബ്രറി ആ പോരായ്മ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഈ മാസം 14ന് ഗ്രന്ഥാലയം നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി.എ. നാസര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story