Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2017 10:39 AM IST Updated On
date_range 10 Sept 2017 10:39 AM ISTഅനധികൃത കുന്നിടിക്കൽ: മണ്ണുമാന്തിയന്ത്രം റവന്യൂ സംഘം പിടികൂടി
text_fieldsbookmark_border
എടവണ്ണ: അനധികൃതമായി കുന്നിടിക്കുകയായിരുന്ന മണ്ണുമാന്തി റവന്യൂ സംഘം പിടികൂടി. എടവണ്ണ ജമാലങ്ങാടി അരീക്കോട് റോഡ് ജങ്ഷനില്‍ പുതുതായി നിര്‍മിച്ച ബില്‍ഡിങ്ങിന് പിന്‍ഭാഗത്ത് കുന്നിടിക്കുകയായിരുന്ന മണ്ണുമാന്തിയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഏറനാട് തഹസില്‍ദാരുടെ നിർദേശപ്രകാരം താലൂക്ക് ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. ഭൂമാഫിയ സംഘങ്ങളുടെ നേതൃത്വത്തിൽ വര്‍ഷങ്ങളായി ഇവിടെ കുന്നിടിച്ച് നിരപ്പാക്കി വരികയാണ്. നിരവധിതവണ ഇവിടെനിന്ന് വാഹനങ്ങൾ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ ആർ.ഡി.ഒയുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പ് സ്ഥലത്തിന് റോയൽറ്റിക്കായി 16.5 ലക്ഷം രൂപ പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. കുന്നിടിച്ച് നികത്തി മുൻവശത്ത് കെട്ടിടം നിര്‍മിച്ച ശേഷം വീണ്ടും പിറകില്‍ മണ്ണുമാന്തുകയാണ് പതിവ്. കുന്നിടിച്ചതിെൻറ ഭീകര ദൃശ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് കെട്ടിടം പണി പെട്ടന്ന് പൂര്‍ത്തീകരിച്ചതെന്നും ആക്ഷേപമുണ്ട്. ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് എടവണ്ണ പൊലീസിെൻറ സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന് മഞ്ചേരി താലൂക്ക് ഓഫിസിലേക്ക് മാറ്റി. പൂർവ വിദ്യാർഥികൾ സ്കൂൾ ശുചീകരിച്ചു എടവണ്ണ: പൂർവ വിദ്യാര്‍ഥികള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി. പത്തപ്പിരിയം ജി.യു.പി സ്‌കൂളിലെ 1993---94 ബാച്ചിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം സ്‌കൂളില്‍ ചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥി സംഗമഭാഗമായി ശുചീകരണം നടത്തിയത്. പാണമ്പറ്റ വിജയന്‍, സി.എച്ച്. അനീസ് ബാബു, വടക്കന്‍ കബീര്‍ എന്നിവർ നേതൃത്വം നൽകി. പൂർവ വിദ്യാർഥി സംഗമം എടവണ്ണ: സീതിഹാജി ഗവ. ഹൈസ്‌കൂളിലെ 1994--95 എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ സംഗമം 'നെല്ലിക്ക' സംഘടിപ്പിച്ചു. കെ.എം.എ. റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അസ്‌കര്‍ അധ്യക്ഷത വഹിച്ചു. വി. അര്‍ജുനന്‍, അധ്യാപകരായ ആൻറണി, വിജയന്‍, എന്‍. കരീം, വെറോണിക്ക, ശാന്തമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story