Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 1:38 PM IST Updated On
date_range 8 Sept 2017 1:38 PM ISTമാലിന്യ നിർമാർജനത്തിനിടയിലും മലിനീകരണം വ്യാപകം
text_fieldsbookmark_border
മങ്കട: സമ്പൂർണ മാലിന്യ നിർമാർജനവും പ്ലാസ്റ്റിക്ക് നിരോധന പ്രഖ്യാപനവും തുടരുമ്പോൾ മറുവശത്ത് മലിനീകരണം തുടരുന്നു. മങ്കട മരമില്ലിനും അരിപ്രക്കും ഇടയിലെ പാലക്കത്തടം സംസ്ഥാനപാതയിൽ റോഡിലും വശങ്ങളിലുമായി മാലിന്യം തള്ളൽ വർഷങ്ങളായി തുടരുകയാണ്. മങ്കട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇൗ പ്രദേശത്ത് മാലിന്യം തള്ളുന്നവർക്കെതിരെ മുൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇത് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, പുതിയ പഞ്ചായത്ത് ഭരണസമിതി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും മാലിന്യനിർമാർജനത്തിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തുവരുന്നുണ്ട്. ഗ്രാമപഞ്ചായത്തിെൻറയും ആരോഗ്യ വകുപ്പിെൻറയും ആഭിമുഖ്യത്തിൽ വ്യാപാരികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ കടകളിലും മറ്റും പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിക്കുന്നതും നൽകുന്നതും വിലക്കിയിട്ടുണ്ട്. പകരം ചാക്ക്, തുണി, കടലാസ് എന്നിവ ഉപയോഗിച്ചുള്ള കവറുകൾ കച്ചവട സ്ഥാപനങ്ങൾ ഉപയോഗിക്കണം. വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങാളിൽനിന്നും ഒഴിവാക്കുന്ന മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് കർശനമായി നിരോധിച്ചു. ഇവിടങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യവും ജൈവ, ഖര, ഇ- മാലിന്യവും വേർതിരിച്ച് സൂക്ഷിക്കണം. പഞ്ചായത്തിന് കീഴിൽ ഇവ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, തുടർനടപടികളില്ലാത്തതിനാൽ ഇപ്പോഴും പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളും മറ്റ് അവശിഷ്ടങ്ങളുമാണ് വ്യാപകമായി പാലക്കത്തടം പോലുള്ള പ്രദേശങ്ങളിൽ തള്ളുന്നത്. എന്നാൽ, മങ്കട ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവരല്ല മാലിന്യം തള്ളുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പാലക്കത്തടം അരിപ്ര, കരിമല ഭാഗത്ത് നിന്നായി ധാരാളം വിദ്യാർഥികളും നാട്ടുകാരും സഞ്ചരിക്കുന്ന ഭാഗമാണ് പാലക്കത്തടം പ്രദേശം. കോഴി അവശിഷ്ടം അടക്കമുള്ള മാലിന്യം തള്ളുന്നതിനാൽ തെരുവുനായക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. പൊലീസ് പിടിച്ചിട്ട തൊണ്ടി വാഹനങ്ങൾ ഈ ഭാഗത്ത് പൊന്തക്കാടു മൂടിക്കിടക്കുന്നത് യാത്രക്കാർക്ക് ഭീതി സൃഷ്ടിക്കുന്നുണ്ട്. ഇത് മാറ്റി കാമറകൾ സ്ഥാപിച്ച് നിയമ ലംഘനങ്ങളെ പിടികൂടാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Mankada Plsatik പാലക്കത്തടം റോഡരികിൽ തള്ളിയ പ്ലാസ്റ്റിക്ക് മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story