Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:45 PM IST Updated On
date_range 7 Sept 2017 1:45 PM IST44 വർഷത്തിനുശേഷം അവർ ഒത്തുകൂടി
text_fieldsbookmark_border
ഒറ്റപ്പാലം: നാലര പതിറ്റാണ്ട് മുമ്പ് കടമ്പൂർ ഗവ. ഹൈസ്കൂളിെൻറ പടിയിറങ്ങിയ വിദ്യാർഥികൾ ഒത്തുകൂടി പിന്നിട്ട ജീവിതാനുഭവങ്ങൾ പങ്കുവച്ചപ്പോൾ സദസ്സ് വികാരനിർഭരമായി. 1973 എസ്.എസ്.എൽ.സി ബാച്ചിൽപ്പെട്ട മുപ്പതിലേറെ പൂർവ വിദ്യാർഥികളും അവരുടെ അധ്യാപകരുമാണ് സ്‌കൂളിൽ നടന്ന സംഗമത്തിൽ പങ്കെടുത്തത്. അധ്യാപകർക്ക് മുന്നിൽ സ്വയം പരിചയപ്പെടുത്തേണ്ട അവസ്ഥയിലേക്ക് ഗുരുശിഷ്യ ബന്ധങ്ങളിൽ പലതും മാറിയിരുന്നു. വിദ്യാലയം വിട്ടിറങ്ങിയ ശേഷം പിന്നിട്ട പാതകളെക്കുറിച്ചും എത്തിപ്പെട്ട മേഖലകളെക്കുറിയിച്ചും അനുഭവിച്ച യാതനകളെക്കുറിച്ചും ഇവർ ഓരോരുത്തരും പങ്കുെവച്ചപ്പോൾ സദസ്സിൽ സമ്മിശ്രവികാരം അലയടിച്ചു. അധ്യാപകരായ ബാലചന്ദ്രൻ, ബാലകുമാരൻ, കുഞ്ഞിലക്ഷ്മി, സാവിത്രി, രാമകൃഷ്‌ണൻ, പി.ടി.എ പ്രസിഡൻറ് സി.സി. രാജൻ എന്നിവർ പങ്കെടുത്തു. ഗുരുനാഥന്മാരെ പൊന്നാടയണിയിച്ചും ഓണസദ്യയുണ്ടും സംഗമം സാർഥകമാക്കി. സ്കൂളിെൻറ പുരോഗതിക്കായി ഏതെങ്കിലുമൊരു പദ്ധതി നടപ്പാക്കണമെന്ന ധാരണയോടെയാണ് പൂർവ വിദ്യാർഥികൾ സ്‌കൂൾ വിട്ടത്. പടം കടമ്പൂർ ഗവ. ഹൈസ്‌കൂളിലെ 1973 എസ്.എസ്.എൽ.സി ബാച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story