Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:15 AM GMT Updated On
date_range 7 Sep 2017 8:15 AM GMTചെർപ്പുളശ്ശേരിയിൽ റോഡ് ഉപരോധം ഇന്ന്
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി-ഒറ്റപ്പാലം, പട്ടാമ്പി, മാരായമംഗലം, കുളപ്പുളി റോഡുകൾ ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന പാതകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച രാവിലെ പത്തിന് ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡ് ഉപരോധിക്കും. പൂർവ വിദ്യാർഥി സംഗമം ചെർപ്പുളശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1989--90 എസ്.എസ്.എൽ.സി ബാച്ച് ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമവും അധ്യാപകരെ ആദരിക്കലും ചെർപ്പുളശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. അധ്യാപകരായ രാമചന്ദ്രൻ, നാരായണൻകുട്ടി, ലീല, ഗിരിജ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായി. പ്രവീൺ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ സ്വാഗതവും ഉമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story