Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരുതൂർ ഹൈസ്‌കൂളിൽ പൂർവ...

പരുതൂർ ഹൈസ്‌കൂളിൽ പൂർവ വിദ്യാർഥി സംഗമം ഇന്ന്

text_fields
bookmark_border
പട്ടാമ്പി: പരുതൂർ ഹൈസ്‌കൂളിലെ 1997 ബാച്ച് വിദ്യാർഥി സംഗമം വ്യാഴാഴ്ച നടക്കും. ഓർമകളുടെ തീരത്ത് എന്ന പേരിലാണ് ഒത്തുകൂടൽ. 550ഓളം വിദ്യാർഥികളും കുടുംബാംഗങ്ങളും രക്ഷിതാക്കളും പങ്കെടുക്കും. വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് മുഴുവൻ പേരെയും സംഗമത്തിനെത്തിക്കുന്നത്. പൂർവ വിദ്യാർഥി സംഘടന രൂപവത്കരിച്ച് സ്‌കൂളി​െൻറ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. അവശത നേരിടുന്ന പൂർവ വിദ്യാർഥികൾക്ക് സഹായം നൽകാനുള്ള പദ്ധതിയും ആവിഷ്കരിക്കും. രാവിലെ ഒമ്പതിന് മുൻ പ്രധാനാധ്യാപകൻ രാജഗോപാൽ ഉദ്‌ഘാടനം ചെയ്യും. മുൻകാല അധ്യാപകരെ ആദരിക്കൽ, ഓർമകൾ പങ്കുവെക്കൽ, കലാപരിപാടികൾ എന്നിവയാണ് സംഗമത്തി​െൻറ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story