Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:15 AM GMT Updated On
date_range 2017-09-07T13:45:00+05:30ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം
text_fieldsപത്തിരിപ്പാല: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിനെതിരെ വെൽഫെയർ പാർട്ടി ഒറ്റപ്പാലം, കോങ്ങാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പത്തിരിപ്പാലയിൽ പ്രതിഷേധപ്രകടനം നടത്തി. യോഗം ജില്ല പ്രസിഡൻറ് പി.വി. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം മണ്ഡലം പ്രസിഡൻറ് ജാഫർ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് കരീം പറളി സമാപനം നിർവഹിച്ചു. എഫ്.ഐ.ടി.യു ജില്ല ട്രഷറർ ഷംസുദ്ദീൻ മാങ്കുറിശ്ശി, ജില്ല സമിതി അംഗം ചാമുണ്ണി, ഷംസുദ്ദീൻ പത്തിരിപ്പാല, സി.കെ. സലിം, നൗഷാദ് പുലാപ്പറ്റ, മുജീബ് ലെക്കിടി, എ.എം. അബ്ദുൽ റഹ്മാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കോങ്ങാട് മണ്ഡലം പ്രസിഡൻറ് പി. മോഹൻദാസ് സ്വാഗതവും ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി മുഹമ്മദ് ഫാസിൽ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ ഇടപെട്ടു; മീങ്കര ഡാമിൽ വെള്ളമെത്തി കൊല്ലങ്കോട്: കർഷകരുടെ പ്രതിഷേധം ഫലം കണ്ടു. എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഇടപെട്ടതോടെ മീങ്കര ഡാമിൽ വെള്ളമെത്തി. മൂലത്തറ വിയറിലെ വെള്ളം കമ്പാലത്തറ ഏരിയിലെത്തി നിറഞ്ഞിട്ടും ആവശ്യമില്ലാത്ത സ്ഥലത്തേക്ക് പുഴയിലും കനാലുകളിലും ഒഴുക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയാണ് കർഷകരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നത്. തുടർന്നാണ് കെ. ബാബു എം.എൽ.എയും ജനപ്രതിനിധികളും മീങ്കര ഡാമിലേക്കുള്ള കനാൽ തുറന്നത്. കമ്പാലത്തറ ഏരിയിലെ വെള്ളം കന്നിമാരി കനാൽ വഴി പെരുവെമ്പ് ഭാഗത്തേക്ക് അഞ്ച് ദിവസമായി ഒഴുകുന്നുണ്ട്. കർഷകർക്ക് ഈ സമയത്ത് ആവശ്യമില്ലാതായിട്ടും വെള്ളം തുറക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഒന്നര ലക്ഷത്തിലധികം പേർ നാല് പഞ്ചായത്തുകളിലായി കുടിക്കാൻ ഉപയോഗിക്കുന്ന മങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടും വെള്ളം തുറക്കാൻ അധികൃതർ തയാറായിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും കർഷകരും രംഗത്തിറങ്ങി. കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ, ജലവകുപ്പ് എ.എക്സ്.ഇ, എ.ഇ എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയായിരുന്നില്ലെന്ന് കർഷകസംഘം നേതാക്കൾ പറഞ്ഞു. തുടർന്നാണ് കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ കന്നിമാരിയിലെ മീങ്കര ഡാമിലേക്കുള്ള ഷട്ടർ തുറന്നത്. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ്, ജില്ല പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, കണ്ടമുത്തൻ, സുദേവൻ, തിരുചന്ദ്രൻ എന്നിവരും ഇവരുടെ കൂടെ ഉണ്ടായിരുന്നു.
Next Story