Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:15 AM GMT Updated On
date_range 2017-09-07T13:45:00+05:30വയറ്റിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പുറത്തെടുക്കാനായില്ല
text_fieldsകൊണ്ടോട്ടി: വിദേശത്തുനിന്ന് യുവാവ് . തിങ്കളാഴ്ച രാത്രിയോടെ അബൂദബിയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയാണ് കസ്റ്റംസ് വിഭാഗത്തിെൻറ നിരീക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലുള്ളത്. വൻകുടലിെൻറ താഴ്ഭാഗത്ത് സ്വർണത്തിന് സമാനമായി ഏഴ് കഷണങ്ങളുണ്ടെന്ന് എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന്, ചൊവ്വാഴ്ച പുലർച്ചയോടെയാണ് യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, മൂന്ന് ദിവസംകൂടി കാത്തിരിക്കാനാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ സർജറി വാർഡിൽ നിരീക്ഷണത്തിലാണ്. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. മലദ്വാരത്തിനകത്ത് ഒളിപ്പിച്ച സ്വർണം വൻകുടലിലെത്തിയെന്നാണ് കരുതുന്നത്.
Next Story