Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:15 AM GMT Updated On
date_range 2017-09-07T13:45:00+05:30അനധികൃത താമസം: ബംഗ്ലാദേശികളെ കോഴിക്കോട് ജയിലിലേക്ക് മാറ്റി
text_fieldsകൊണ്ടോട്ടി: മതിയായ യാത്രരേഖകളില്ലാതെ എത്തിയതിന് കഴിഞ്ഞദിവസം പിടിയിലായ 35 ബംഗ്ലാദേശികളെ മഞ്ചേരി വനം കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത 35 പേരെയും കോഴിക്കോട് ജില്ലജയിലിലേക്ക് മാറ്റി. മഞ്ചേരി സബ്ജയിലിൽ മതിയായ സൗകര്യമില്ലാത്തതിനാലാണിത്. മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അവധിയായതിനെ തുടർന്നാണ് വനം കോടതിയിൽ ഹാജരാക്കിയത്. ഇവർ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ പെങ്കടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊണ്ടോട്ടി സി.െഎ എം. മുഹമ്മദ് ഹനീഫ പറഞ്ഞു. ജോലിക്ക് വേണ്ടിയാണ് എത്തിയിരിക്കുന്നതെന്നാണ് പൊലീസിെൻറ നിഗമനം. പിന്നിൽ പ്രാദേശികമായി ഇടനിലക്കാരോ ഏജൻറുമാരോ ഉണ്ടെന്നതിന് സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മതിയായ യാത്രരേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ബംഗാളികളെന്ന പേരിൽ ബംഗ്ലാദേശ് സ്വദേശികൾ അനധികൃതമായി എടവണ്ണപ്പാറയിൽ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെതുടർന്നാണ് പൊലീസ് പരിശോധന നടത്തി 35 പേരെ പിടികൂടിയത്. കുറച്ചുപേരുടെ കൈയിൽ ബംഗാളിലെ മേൽവിലാസത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടായിരുന്നു. മൂന്നുപേർക്ക് പാസ്‌പോർട്ടുണ്ടെങ്കിലും കാലാവധി അവസാനിച്ചിരുന്നു. ബംഗ്ലാദേശികളുടെ അറസ്റ്റ് വിവരം ഹൈകമീഷണറെ അറിയിച്ചിട്ടുണ്ട്.
Next Story