Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഷണ ശ്രമമെന്ന് സംശയം:...

മോഷണ ശ്രമമെന്ന് സംശയം: വീട്ടമ്മക്കുനേരെ ഹെൽമറ്റ് വീശി യുവാവ് രക്ഷപ്പെട്ടു

text_fields
bookmark_border
എടപ്പാൾ: ദുരൂഹസാഹചര്യത്തിൽ കണ്ട യുവാവ് വീട്ടമ്മക്കുനേരെ ഹെൽമറ്റ് വീശി രക്ഷപ്പെട്ടു. പഴയ േബ്ലാക്കിന് സമീപത്തെ വീട്ടിൽ ബുധനാഴ്ച രാവിലെ 6.30നാണ് യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്. വീടിന് പിറകിലൂടെ കൈയിൽ ഹെൽമറ്റുമായി യുവാവ് നടന്നുപോകുന്നത് കണ്ട വീട്ടമ്മ ബഹളം കൂട്ടി. അയൽവാസി ഓടിയെത്തിയതോടെ അയാൾക്ക് നേരേ ഹെൽമറ്റ് വീശി യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസമായി പഴയ േബ്ലാക്ക്, തട്ടാൻപടി മേഖലകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടിരുന്നു. ഏതാനും ദിവസംമുമ്പ് അതിരാവിലെ പഴയ േബ്ലാക്കിന് സമീപത്തെ ഒരു വീട്ടിൽ മേൽവിലാസം ചോദിച്ച് ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. ബുധനാഴ്ച രക്ഷപ്പെട്ടത് ഇയാൾ തന്നെയാണെന്നാണ് സൂചന. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും യുവാവ് വീടി​െൻറ മുന്നിലൂടെ ൈകയിൽ ഹൽമറ്റുമായി പോയതി​െൻറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾ ഉപയോഗിച്ച ബൈക്കി​െൻറ നമ്പർ പരിശോധിച്ചപ്പോൾ വട്ടംകുളം സ്വദേശിയുടെ വിലാസമാണ് ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story