Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:45 PM IST Updated On
date_range 7 Sept 2017 1:45 PM ISTഓണം ആഘോഷിച്ചു
text_fieldsbookmark_border
ചങ്ങരംകുളം: പന്താവൂർ രാജീവ് മെമ്മോറിയൽ ചരിറ്റബിൾ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം പി.ടി. അജയ് മോഹൻ നിർവഹിച്ചു. സിദ്ദീഖ് പന്താവൂർ, ഹുറൈർ കൊടക്കാട്ട്, ഇ.ആർ. ലിജേഷ്, കണ്ണൻ പന്താവൂർ, ഫാറൂഖ് തലാപ്പിൽ, രഞ്ജിത്ത് അടാട്ട്, ബാലൻ കക്കിടിക്കൽ, നസരു അബൂബക്കർ, എം. അനസ് അനീൻ, കെ. സിക്കന്തർ എന്നിവർ നേതൃത്വം നൽകി. മൊബൈൽ കടയിൽ മോഷണം: 82,000 രൂപ കവർന്നു എടപ്പാൾ: മൊബൈൽ ഫോൺ, കംപ്യൂട്ടർ സ്ഥാപനത്തിൽ മോഷണം. 82,000 രൂപ മോഷണം പോയി. എടപ്പാൾ ജങ്ഷനിലെ കോഴിക്കോട് റോഡിലുള്ള ബെസ്റ്റ് ഇന്ത്യ കംപ്യൂട്ടർ ആൻഡ് മൊബൈൽ ഫോൺ ഷോപ്പിയിലാണ് മോഷണം നടന്നത്. ബുധനാഴ്ച്ച രാവിലെ ജീവനക്കാരെത്തി സ്ഥാപനം തുറന്നപ്പോഴാണ് ഷട്ടറിെൻറ പൂട്ടും അതിനകത്തെ ഗ്ലാസും തകർത്ത നിലയിൽ കണ്ടത്. കാഷ് കൗണ്ടർ താക്കോൽ ഉപയോഗിച്ചാണ് തുറന്നതെന്നാണ് സൂചന. സ്ഥാപനത്തിലെ സി.സി.ടി.വി കാമറകൾ അറ്റകുറ്റപ്പണികൾക്കായി മൂന്ന് ദിവസം മുമ്പ് പ്രവർത്തനം നിർത്തിവെപ്പിച്ചിരുന്നു. സ്ഥാപനത്തിനകത്ത് നിരവധി മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും ഉണ്ടായിരുന്നെങ്കിലും അവയൊന്നും മോഷണം പോയില്ല. ചങ്ങരംകുളം അഡീഷണൽ എസ്.ഐ ബേബി, മലപ്പുറത്ത് നിന്നുമെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മുസ്്ലിം ലീഗ് മാർച്ച് നടത്തും എടപ്പാൾ: ഇടത് സർക്കാരിെൻറ മദ്യനയത്തിനെതിരെ തിങ്കളാഴ്ച പൊന്നാനി എക്സൈസ് ഓഫിസിലേക്ക് മുസ്്ലിം ലീഗ് മാർച്ച് നടത്തും. മാർച്ച് വിജയിപ്പിക്കാൻ തവനൂർ, പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെയും, പഞ്ചായത്ത് പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എം.എ. കാദർ ഉദ്ഘാടനം ചെയ്തു. സി.പി. ബാവഹാജി, എം. അബ്്ദുള്ളക്കുട്ടി, ഷാനവാസ് വട്ടത്തൂർ, ആർ.കെ. ഹമീദ്, അഡ്വ: വി.ഐ.എം അശ്റഫ്, കെ.പി. മുഹമ്മദാലി ഹാജി, ഇ.പി. ഏനു, ടി.കെ. അബ്ദുൾ റഷീദ്, എം. മൊയ്തീൻ ബാവ, പി.ടി. അലി, എ. ആലിക്കുട്ടി, എൻ.പി. ഹംസ മാസ്്റ്റർ, പത്തിൽ അഷ്റഫ്, മുസ്തഫ വട്ടം കളം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story