Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാചകവാതക സിലിണ്ടറുകൾ...

പാചകവാതക സിലിണ്ടറുകൾ കയറ്റിയ ട്രക്ക്​ കടത്തിയയാൾ പിടിയിൽ

text_fields
bookmark_border
കോയമ്പത്തൂർ: പാചകവാതക സിലിണ്ടറുകൾ കയറ്റിയ ട്രക്ക് കടത്തിക്കൊണ്ടുപോയ ഗ്യാസ് ഏജൻസി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ വാൾപാറയിെല ആർ. കുമാറാണ് (35) പിടിയിലായത്. ആഗസ്റ്റ് 27ന് നെഗമം പെരിയകളന്തൈ ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നിർത്തിയിട്ടിരുന്ന ട്രക്കാണ് സേലത്തേക്ക് കടത്തിക്കൊണ്ടുപോയത്. ഗ്യാസ് ഏജൻസി ഒാഫിസിൽനിന്ന് താക്കോൽ മോഷ്ടിച്ചാണ് വാഹനം െകാണ്ടുപോയത്. സേലം ജില്ലയിലെ ചില ഗ്രാമങ്ങളിൽ ട്രക്ക് നിർത്തിയിട്ട് സിലിണ്ടറുകൾ 250 രൂപക്ക് വിൽക്കുകയായിരുന്നു. സംശയംതോന്നി നാട്ടുകാരിൽ ചിലർ ബഹളമുണ്ടാക്കിയതോടെ കുമാർ തന്ത്രപൂർവം ട്രക്കുമായി രക്ഷപ്പെടുകയും പിന്നീട് റോഡരികിൽ ഉപേക്ഷിക്കുകയുമായിരുന്നു. 266 സിലിണ്ടറുകളടങ്ങിയ ട്രക്ക് പിന്നീട് നെഗമം പൊലീസ് കസ്റ്റഡിയിലെടുത്തു. വിറ്റ 16 സിലിണ്ടറുകളും കണ്ടെടുത്തു. വളർമതിയുടെ തടങ്കൽ റദ്ദാക്കിയതിൽ ആഹ്ലാദം കോയമ്പത്തൂർ: പരിസ്ഥിതി പ്രവർത്തകയും വിദ്യാർഥിനിയുമായ വളർമതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് നടപടി മദ്രാസ് ഹൈകോടതി റദ്ദാക്കിയതിൽ പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. സേലം പെരിയാർ യൂനിവേഴ്സിറ്റിയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ വളർമതിയാണ് (23) പൊലീസ് ഭീകരതക്കിരയായത്. തെക്കൻ തമിഴക ജില്ലകളിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഹൈഡ്രോ കാർബൺ, മീഥൈൻ പദ്ധതികൾക്കെതിരെ 'ഇയർക്കൈ പാതുകാപ്പു കുഴു'വി​െൻറ ആഭിമുഖ്യത്തിൽ സേലം ഗവ. ആർട്സ് കോളജിന് മുന്നിൽ ലഘുലേഖകൾ വിതരണം ചെയ്ത് മുദ്രാവാക്യം വിളിച്ചതിനാണ് വളർമതിയെ ജൂലൈ 12ന് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വളർമതി ജയിലിൽനിന്ന് പുറത്തുവരുമെന്ന് പി.യു.സി.എൽ പ്രവർത്തകനും അഭിഭാഷകനുമായ എസ്. ബാലമുരുകൻ അറിയിച്ചു. സർക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് പളനിസാമി കോയമ്പത്തൂർ: ത​െൻറ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സർക്കാറിന് 134 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കോയമ്പത്തൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗയിടെ നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ ചിലർ അനിവാര്യ കാരണങ്ങളാലാണ് പെങ്കടുക്കാതിരുന്നത്. നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, സുപ്രീംകോടതി വിധി മാനിച്ച് നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇൗറോഡിൽ നടന്ന എം.ജി.ആർ ശതാബ്ദി ആഘോഷ പരിപാടികളിലും മുഖ്യമന്ത്രി പെങ്കടുത്തു. ഫോേട്ടാ: cb185 കോയമ്പത്തൂർ വിമാനത്താവളത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ജില്ല കലക്ടർ ടി.എൻ. ഹരിഹരൻ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story