Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചതയദിന ആഘോഷം

ചതയദിന ആഘോഷം

text_fields
bookmark_border
തേഞ്ഞിപ്പലം: എസ്.എൻ.ഡി.പി യൂനിവേഴ്സിറ്റി മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. പൂതേരി സുരേന്ദ്രൻ പതാക ഉയർത്തി. വൈകീട്ട് നടന്ന ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. പൊതുസമ്മേളനം എസ്.എൻ.ഡി.പി തിരൂർ യൂനിയൻ പ്രസിഡൻറ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. സുഗുണൻ പാറക്കടവ് അധ്യക്ഷത വഹിച്ചു. പൂതേരി ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഷാജി, ഷിജു വൈക്കതുർ, പൂതേരി ദാമോദരൻ, യു. ഷാജി, ബിന്ദു, ഗിരിജ, സി. ഷാജി, പി. ബിജു എന്നിവർ സംസാരിച്ചു. തേഞ്ഞിപ്പലം: പറമ്പിൽ പീടിക എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ ഗണപതിഹോമം, ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, സർവ ഐശ്വര്യ പൂജ എന്നിവ നടന്നു. എളന്നുമ്മൽ ക്ഷേത്രത്തിൽ താന്ത്രിക കർമങ്ങൾ വെള്ളിയാഴ്ച തുടങ്ങും തേഞ്ഞിപ്പലം: ചേലേമ്പ്ര എളന്നുമ്മൽ ശിവ-വിഷ്ണു ക്ഷേത്രങ്ങളിൽ ചൈതന്യ വർധനക്കായുള്ള താന്ത്രിക കർമങ്ങൾ വെള്ളിയാഴ്ച തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്രിയകൾക്ക് തന്ത്രി ഇട വലത്ത് പുടയൂർ മന കുബേരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. എട്ടിന് വെള്ളിയാഴ്ച സുദർശന ഹോമവും ഉച്ചാടനവും നടക്കും. ശനിയാഴ്ച മഹാഗണപതിഹോമം, മൃത്യുൻ ജയഹോമം, ഏകാദശ രുദ്ര ധാര, ത്രികാല പൂജ, ഭഗവത് സേവ, വിശേഷാൽ പൂജകൾ എന്നിവയും ഞായറാഴ്ച ആയിരം കുടം അഭിഷേകവും ധന്വന്തരീ ഹോമവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story